World
Google representative image
World

ഗൂഗിള്‍ ഡ്രൈവ് സ്പാം; മുന്നറിയിപ്പ് നല്‍കി ഗൂഗിള്‍

Web Desk
|
15 March 2024 11:10 AM GMT

ഫയല്‍ സ്പാമാണെന്ന് സംശയമുണ്ടായാല്‍ സ്പാം മാര്‍ക്ക് ചെയ്യുന്നതിനോ അണ്‍മാര്‍ക്ക് ചെയ്യുന്നതിനോ ഗൂഗിള്‍ ഡ്രൈവ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണം

വാഷിംഗ്ടണ്‍: സംശയാസ്പദമായ ഫയലുകള്‍ അപ്രൂവ് ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന സ്പാം അറ്റാക്ക് വര്‍ദ്ധവിനെക്കുറിച്ച് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഗൂഗിള്‍. ഗൂഗിള്‍ ഡ്രൈവ് ടീം ഈ പ്രശ്‌നം കണ്ടെത്തുകയും ആക്രമണങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

ഫയല്‍ സ്പാമാണെന്ന് സംശയമുണ്ടായാല്‍ സ്പാം മാര്‍ക്ക് ചെയ്യുന്നതിനോ അണ്‍മാര്‍ക്ക് ചെയ്യുന്നതിനോ ഗൂഗിള്‍ ഡ്രൈവ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. ഇവയില്‍ ഏതെങ്കിലും ലിങ്കുകള്‍ ക്ലിക്ക് ചെയ്യുകയോ അംഗീകരിക്കുതയോ ചെയ്യരുതെന്ന് ഉപഭോക്താക്കളോട് ഗൂഗിള്‍ അഭ്യര്‍ത്ഥിച്ചു.

സ്പാം ആണെന്ന് സംശയിക്കുന്ന എല്ലാ ഫയലുകളിലും ഉള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അല്ലങ്കില്‍ ഡ്രൈവിലെ സ്പാം അണ്‍മാര്‍ക്ക് ചെയ്യണമെന്നും അധികൃതര്‍ പറഞ്ഞു. നോട്ടിഫിക്കേഷന്‍ ഫയലുകള്‍ തുറക്കാത്ത സാഹചര്യങ്ങളില്‍ ഗൂഗിള്‍ ആ സ്പാംഡോക്യുമെന്റ് തടഞ്ഞുവെന്നാണ് മനസ്സിലാക്കേണ്ടത്. എന്നാല്‍ സ്പാം അറിയിപ്പുകള്‍ ലഭിച്ച ശേഷം സ്പാമുകളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ തങ്ങള്‍ നടത്തുമെന്നും ഗൂഗിള്‍ അറിയിച്ചു.

ഈ മുന്നറിയിപ്പ് ഗൂഗിള്‍ ഡ്രൈവ് ടീമില്‍ നിന്ന് നേരിട്ട് അയക്കുന്നത് ഉപഭോക്താക്കളെ സൈബര്‍ സുരക്ഷാഭീഷണികളില്‍ നിന്ന് സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ്.

Similar Posts