World
ഇന്ത്യയിലെ കോവിഡ് പ്രതിസന്ധി ഹൃദയം തകര്‍ക്കുന്നു; ആഗോള സമൂഹം സഹായിക്കണമെന്ന് ഗ്രെറ്റ തുന്‍ബര്‍ഗ്
World

ഇന്ത്യയിലെ കോവിഡ് പ്രതിസന്ധി ഹൃദയം തകര്‍ക്കുന്നു; ആഗോള സമൂഹം സഹായിക്കണമെന്ന് ഗ്രെറ്റ തുന്‍ബര്‍ഗ്

Web Desk
|
25 April 2021 3:00 AM GMT

ട്വീറ്റിനൊപ്പം ഇന്ത്യയിലെ നിലവിലെ ആരോഗ്യ പ്രതിസന്ധിയെക്കുറിച്ചുള്ള ഒരു വാര്‍ത്തയും ഗ്രെറ്റ പങ്കുവച്ചിട്ടുണ്ട്

ഇന്ത്യയിലെ കോവിഡ് സാഹചര്യം ഹൃദയഭേദകമാണെന്ന് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗ്. രാജ്യം നേരിടുന്ന പ്രതിസന്ധിയെ മറികടക്കാന്‍ ആഗോള സമൂഹം സഹായിക്കണമെന്നും തുന്‍ബര്‍ഗ് ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു ഗ്രെറ്റ ഇന്ത്യക്ക് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ചത്.

''ഇന്ത്യയിലെ സമീപകാല സംഭവവികാസങ്ങള്‍ ഹൃദയം തകര്‍ക്കുന്നു. ലോകരാജ്യങ്ങള്‍ അടിയന്തരമായി ഇന്ത്യക്ക് സഹായവുമായി രംഗത്ത് എത്തണം'' ഗ്രെറ്റ കുറിച്ചു. ട്വീറ്റിനൊപ്പം ഇന്ത്യയിലെ നിലവിലെ ആരോഗ്യ പ്രതിസന്ധിയെക്കുറിച്ചുള്ള ഒരു വാര്‍ത്തയും ഗ്രെറ്റ പങ്കുവച്ചിട്ടുണ്ട്. പ്രതിദിനം മൂന്ന് ലക്ഷത്തിലധികം കോവിഡ് കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ ഒരാഴ്ചയായി ഡല്‍ഹി അടക്കമുള്ള നഗരങ്ങളിലെ ആശുപത്രികളില്‍ രൂക്ഷമായ ഓക്സിജന്‍ ക്ഷാമമാണ് അനുഭവപ്പെടുന്നത്. ഭൂരിഭാഗം ആശുപത്രികളിലും വെന്‍റിലേറ്ററുകളോ ബെഡുകളോ ഇല്ല. അതേസമയം, കോവിഡ് -19 വാക്സിൻ, മെഡിക്കൽ ഗ്രേഡ് ഓക്സിജൻ, അനുബന്ധ ഉപകരണങ്ങൾ എന്നിവ ഇറക്കുമതി ചെയ്യുന്നതിനുള്ള അടിസ്ഥാന കസ്റ്റംസ് തീരുവ സർക്കാർ ഒഴിവാക്കിയിട്ടുണ്ട്.

Similar Posts