വെടിവെക്കുന്നത് നിർത്താൻ ആവശ്യപ്പെട്ടു; അയൽവീട്ടിൽക്കയറി കുട്ടി ഉൾപ്പെടെ അഞ്ചുപേരെ വെടിവെച്ചുകൊന്നു
|പ്രതി മദ്യപിച്ച് വീട്ടുമുറ്റത്ത് വെടിവെപ്പ് നടത്തുകയായിരുന്നു
ടെക്‌സസ്: അമേരിക്കയിലെ ഹൂസ്റ്റണിനടുത്ത് അയൽവീട്ടിൽകയറി കുട്ടികളെയടക്കം അഞ്ചുപേരെ വെടിവെച്ചുകൊന്ന് 38 കാരൻ. കൊല്ലപ്പെട്ടവരിൽ എട്ടുവയസുകള്ള കുട്ടിയും മൂന്ന് സ്ത്രീകളുമുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. പ്രതിയായ ഫ്രാൻസിസ്‌കോ ഒറോപെസ മദ്യപിച്ച് വീട്ടുമുറ്റത്ത് വെടിവെപ്പ് നടത്തുകയായിരുന്നു. ഉറങ്ങാന്‍ പോകുകയാണെന്നും വെടി വെക്കുന്നത് നിർത്താൻ അയൽവാസികളായ വീട്ടുകാർ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ ഇയാൾ അയൽവീട്ടിൽ കയറി വെടിവെക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഇയാൾ ഒളിവിൽ പോയി. ഇയാളെ കണ്ടെത്താനായി അന്വേഷണം ഊർജിതമാക്കിയതായി സാൻ ജസീന്റോ കൗണ്ടി ഷെരീഫ് ഗ്രെഗ് കാപ്പേഴ്സ് പറഞ്ഞു.
ഹൂസ്റ്റണിൽ നിന്ന് 72 കിലോമീറ്റർ അകലെയുള്ള ക്ലീവ്ലാൻഡ് പട്ടണത്തിൽ ശനിയാഴ്ച പുലർച്ചെയോടെവെടിവെപ്പ് നടന്നത്. കൊല്ലപ്പെട്ടവരുടെ തലക്കാണ് അക്രമി വെടിവെച്ചതെന്നും പൊലീസിനെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
അക്രമം നടക്കുമ്പോൾ വീട്ടിൽ 10 പേരുണ്ടായിരുന്നു. കൊല്ലപ്പെട്ട ഒരു സ്ത്രീയും പുരുഷന്റെയും മൃതദേഹം വാതിലിനരികിൽ നിന്നാണ് കണ്ടെത്തിയത്. എട്ടുവയസുള്ള കുട്ടിയെ കിടപ്പുമുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടുകുട്ടികളെ സംരക്ഷിക്കുന്നതിനിടെയാണ് ഒരു സ്ത്രീക്ക് വെടിയേറ്റത്.മരിച്ചവരുടെ പേരുവിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. 8 വയസിനും 40 വയസിനും ഇടയിൽ പ്രായമുള്ളവരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. പറഞ്ഞു.