World
ദോഹ ചർച്ച അട്ടിമറിക്കാൻ ഇസ്രയേലിൻ്റെ ആസൂത്രിത ശ്രമം: ഹമാസ്
World

ദോഹ ചർച്ച അട്ടിമറിക്കാൻ ഇസ്രയേലിൻ്റെ ആസൂത്രിത ശ്രമം: ഹമാസ്

Web Desk
|
20 March 2024 1:08 AM GMT

അൽശിഫ ആശുപത്രി ആക്രമണത്തിൽ അമ്പതിലേറെ പേർ കൊല്ലപ്പെട്ടു

ദുബൈ: ചർച്ചകൾ അട്ടിമറിക്കാൻ ഇസ്രായേലിന്റെ ആസൂത്രിത നീക്കമെന്ന്​ ഹമാസിന്റെ കുറ്റപ്പെടുത്തൽ. അൽശിഫ ആക്രമണവും ഗസ്സയിൽ സർക്കാർ പ്രതിനിധികളെ കൊലപ്പെടുത്തുന്നതും ഇതിന്റെ ഭാഗമെന്നും ഹമാസ്​. താൽക്കാലിക വെടിനിർത്തൽ ചർച്ച പുരോഗമിക്കുന്നതായി ഖത്തർ വിദേശകാര്യ മന്ത്രാലയ വക്​താവ്​ മാജിദ്​ അൽ അൻസാരി വെളിപ്പെടുത്തിയതിനു തൊട്ടു പിന്നാ​ലെയാണ്​ ഇസ്രായേൽ നീക്കത്തെ വിമർശിച്ച്​ ഹമാസ്​ നേതാവ്​ ഇസ്​മാഈൽ ഹനിയ്യ രംഗത്തു വന്നത്​. ഗസ്സയിൽ സമ്പൂർണ അരക്ഷിതാവസ്​ഥ വ്യാപിപ്പിക്കുകയാണ്​ ഇസ്രായേൽ കൈക്കൊള്ളുന്ന നടപടികളുടെ ലക്ഷ്യമെന്ന്​ ​ ഇസ്​മാഈൽ ഹനിയ്യ കുറ്റപ്പെടുത്തി.

പ്രഖ്യാപിത നിലപാടുകളിൽ മാറ്റമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ആക്രമണം നിർത്തുക, സൈന്യം പിൻമാറുക, പുറന്തള്ളിയവരെ മടങ്ങാൻ അനുവദിക്കുക എന്നീ ആവശ്യങ്ങളാണ്​ ഹമാസ്​ മുന്നോട്ടു വെച്ചിരിക്കുന്നത്​. ദോഹയിൽ ആദ്യവട്ട ചർച്ച പൂർത്തീകരിച്ച്​ മൊസാദ്​ മേധാവി ഡേവിഡ്​ ബർണിയയുടെ നേതൃത്വത്തിലുള്ള ഇസ്രായേൽ സംഘം മടങ്ങി.

സംഘത്തിന്​ വളരെ പരിമിതമായ അധികാരം മാത്രമാണ്​ നെതന്യാഹു നൽകിയതെന്ന്​ ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. ഹമാസ്​ മുന്നോട്ടു വെച്ച വ്യവസ്​ഥകളുടെ പുറത്ത്​ വെടിനിർത്തലിന്​ വഴങ്ങേണ്ടതില്ലെന്നാണ്​ നെനത്യാഹുവി​െൻറ തീരുമാനമെന്നും മാധ്യമങ്ങൾ ചൂണ്ടിക്കാട്ടി.അതേ സമയം ഗസ്സയിൽ അടിയന്തര വെടിനിർത്തൽ സാധ്യമാക്കാനുള്ള നീക്കം വിവിധ തലങ്ങളിലായി പുരോഗമിക്കുകയാണെന്ന്​ വൈറ്റ്​ ഹൗസ്​ പ്രതികരിച്ചു. ബന്ദിമോചനവും ഗസ്സയിലേക്ക്​ കൂടുതൽ സഹായം എത്തിക്കലും വൈകാതെ നടപ്പാകുമെന്നാണ്​ പ്രതീക്ഷയെന്നും അമേരിക്ക അറിയിച്ചു.

ഗസ്സയിലെ ഗുരുതര സാഹചര്യം സംബന്​ധിച്ച്​ അമേരിക്കൻ പ്രസിഡൻറ്​ ബൈഡൻ ഇസ്രാ​യേൽ പ്രധാനമന്ത്രി നെതന്യാഹുവുമായി ഫോണിൽ സംസാരിച്ചു.പ്രതിരോധ മന്ത്രി യോവ്​ ഗാലൻറി​െൻറ നേതൃത്വത്തിലുള്ള സംഘത്തെ അടുത്ത ആഴ്​ച അമേരിക്കയിലേക്ക്​ അയക്കാനും ധാരണയായി.യു.എസ്​ സ്​​റ്റേറ്റ്​ സെക്രട്ടറി ആൻറണി ബ്ലിൻകൻ ഈജിപ്​തിലും സൗദി അറേബ്യയിലും ഉടൻ സന്ദർശനം നടത്തും. ഗസ്സയിലെ താൽക്കാലിക യുദ്ധവിരാമം സംബന്​ധിച്ച ചർച്ചയാണ്​ സന്ദർശനലക്ഷ്യം.

ഗസ്സയിലെ ഹമാസ്​ ഡപ്യൂട്ടി കമാൻഡർ മർവാൻ ഈസ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി വൈറ്റ്​ഹൗസ്​ വക്​താവ്​ ജെയ്​ക്​ സള്ളിവൻ പറഞ്ഞു. എന്നാൽ ഹമാസ്​ ഇതിനോട്​ പ്രതികരിച്ചിട്ടില്ല.അ​ൽ ശി​ഫ ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ അമ്പതില​റെ പേരെ ഇസ്രായേൽ കൊലപ്പെടുത്തി. 180ഓ​ളം പേ​രെ സൈന്യം പിടികൂടി. ഹ​മാ​സ് പോ​രാ​ളി​ക​ൾ താ​വ​ള​മാ​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് അ​ൽ ശി​ഫ ആ​ശു​പ​ത്രി​ക്കു​നേ​രെ ഇ​സ്രാ​യേ​ൽ വീ​ണ്ടും ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഹമാസ്​ ആക്രമണത്തിൽ ഒരു സൈനികൻ കൂടി ​കൊല്ലപ്പെട്ടതായി ഇസ്രായേൽ സേന സ്​ഥിരീകരിച്ചു. ലബനാനിൽ നിന്നുള്ള ഹിസ്​ബ​ുല്ല ആക്രമണത്തിൽ രണ്ട്​ സൈനികർക്ക്​ പരിക്കേൽക്കുകയും ചെയ്​തു.

Related Tags :
Similar Posts