World
ബന്ദികളായിരുന്ന സ്ത്രീകളെയും കുട്ടികളെയും മോചിപ്പിച്ചതായി ഹമാസ്; ഗസ്സയിൽ മരണസംഖ്യ 1200 കടന്നു
World

ബന്ദികളായിരുന്ന സ്ത്രീകളെയും കുട്ടികളെയും മോചിപ്പിച്ചതായി ഹമാസ്; ഗസ്സയിൽ മരണസംഖ്യ 1200 കടന്നു

Web Desk
|
12 Oct 2023 5:23 AM GMT

ഹമാസിന്റെ കൈകളിൽ അമേരിക്ക, യുകെ പൗരന്മാരടക്കം 150 ബന്ധികളുണ്ടെന്നാണ് ഇസ്രായേലിന്റെ കണക്കുകൂട്ടൽ

ജറുസലേം: ബന്ദികളായിരുന്ന സ്ത്രീകളെയും കുട്ടികളെയും മോചിപ്പിച്ചതായി ഹമാസ്. ഇതിന് പകരമായി ഇസ്രായേൽ ജയിലിലുള്ള ഹമാസിന്റെ വനിത തടവുകാരെ മോചിപ്പിക്കുമെന്നാണ് വിവരം. ഈ വിഷയത്തിൽ ഖത്തർ വിദേശകാര്യ മന്ത്രി ഇടപെടുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് വിവരം ലഭിച്ചിരുന്നു. വിട്ടുവീഴ്ച്ചക്ക് തയാറാല്ലാതിരുന്ന ഇസ്രായേലിനും ഹമാസിനുമിടയിൽ ചെറിയ ചലനങ്ങൾ ഉണ്ടാകുന്നതായാണ് സൂചന. അത് കൊണ്ട് തന്നെയാണ് കരയുദ്ധം തുടങ്ങാതിരിക്കുന്നത്. ഹമാസിന്റെ കൈകളിൽ അമേരിക്ക, യുകെ പൗരന്മാരടക്കം 150 ബന്ധികളുണ്ടെന്നാണ് ഇസ്രായേലിന്റെ കണക്കുകൂട്ടൽ. ഇവരെ വിട്ടുകിട്ടിയ ശേഷം കരയുദ്ധം തുടങ്ങാമെന്നാണ് അവരുടെ ധാരണ. എന്നാൽ അവരെ കണ്ടെത്താൻ സാധിക്കില്ലെന്നാണ് ഹമാസ് പറയുന്നത്. അവരെ ഭൂഗർഭ അറകളിൽ താമസിപ്പിച്ചിരിക്കുകയാണെന്നും പറഞ്ഞു. അതിനാൽ വ്യോമാക്രമണം നടത്താൻ ഇസ്രായേലിന് കഴിയുകയുമില്ല. നിലവിൽ ഹമാസ് വിട്ടുകൊടുത്തത് ചുരുക്കം ചിലരെ മാത്രമാണ്.

അതേസമയം, തുടർച്ചയായ ആറാം ദിനവും ഗസ്സയിൽ ഇസ്രായേലിന്റെ വ്യോമാക്രമണം തുടരുകയാണ്. മരണസംഖ്യ 1200 കടന്നു. വെള്ളവും ഭക്ഷണവുമടക്കം അവശ്യസാധനങ്ങളുടെ ക്ഷാമം രൂക്ഷമാണ്. ഗസ്സയിലേക്ക് അവശ്യ സാധനങ്ങൾ എത്തിക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടിരിക്കുകയാണ്. കൊല്ലപ്പെട്ട ഇസ്രായേൽ സൈനികരുടെ എണ്ണം 220 ആയിട്ടുണ്ട്. അതിനിടെ, കരയുദ്ധത്തിന് തയ്യാറായി ഇസ്രായേൽ സൈന്യം അതിർത്തിയിൽ നിലയുറപ്പിച്ചിട്ടുണ്ട്. അതേസമയം, വിഷയത്തിൽ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദും യുഎസ് പ്രസിഡന്റ് ബൈഡനും ചർച്ച നടത്തി.

അതിനിടെ, ഇസ്രായേലിൽ വിശുദ്ധ കേന്ദ്രങ്ങൾ സന്ദർശിക്കാൻ പോയി കുടുങ്ങിയ 45 അംഗ സംഘം കേരളത്തിൽ തിരിച്ചെത്തി. ആശങ്ക നിറഞ്ഞ മണിക്കൂറുകളെ അതിജീവിച്ചാണ് ഇവർ തിരികെയെത്തിയത്.


Hamas freed women and children held captive; The death toll in Gaza has exceeded 1,200

Similar Posts