ഇസ്രായേലിനെ കാത്തിരിക്കുന്നത് പ്രതീക്ഷിച്ചതിലും വലിയ പരാജയമാണെന്ന് ഹമാസ്
|ബന്ദികളുടെ കാര്യത്തിൽ ഇനിയും തുറന്ന ചർച്ചക്കൊരുക്കമാണെന്ന് ഹമാസ് വ്യക്തമാക്കി
ഇസ്രായേലിനെതിരെ തുറന്ന പ്രതികരണവുമായി ഹമാസ്. നിത്യവും വെല്ലുവിളി വേണ്ടെന്നും തങ്ങൾ ഇസ്രായേലിനെ കാത്തിരിക്കുകയാണെന്നും ഹമാസ് പറഞ്ഞു. ഇസ്രായേലിനെ കാത്തിരിക്കുന്നത് പ്രതീക്ഷിച്ചതിലും വലിയ പരാജയമാണെന്നും ബന്ദികളുടെ കാര്യത്തിൽ ഇനിയും തുറന്ന ചർച്ചക്കൊരുക്കമാണെന്നും ഹമാസ് വ്യക്തമാക്കി.
എന്നാൽ ബന്ദികളുടെ വിഷയത്തിൽ ചർച്ച വേണ്ടെന്നാണ് തീരുമാനമെങ്കിൽ അതിനും ഒരുക്കമാണെന്നും ഹമാസ് വ്യക്തമാക്കി. ബന്ദികളുടെ കാര്യത്തിൽ ഒരു കരാർ വരെ എത്തിയിരുന്നു എന്നാൽ ഇസ്രായേൽ അത് തകിടംമറിച്ചുവെന്നും ഹമാസ് പറഞ്ഞു.
അതേസമയം ഇസ്രായേലിനെ പിന്തുണക്കുന്നവരിൽ സമ്മർദം ശക്തമാക്കണം. അറബ്, മുസ്‌ലിം രാജ്യങ്ങളിലെ ഇസ്രായേൽ അംബാസഡർമാരെ പുറന്തള്ളണമെന്നും ഹമാസ് ആവശ്യപ്പെട്ടു. അറബ് നേതാക്കൾ സഹായം നൽകാൻ പറ്റാത്ത അവസ്ഥയിലെത്തിയോ എന്നും ഹമാസ് ചോദിച്ചു. അതേസമയം ഗസ്സയിൽ യുദ്ധത്തിന്റെ പുതിയ മുഖം തുറക്കുമെന്ന് ഇസ്രായേൽ പ്രതിരോധമന്ത്രി യോവ് ഗാലെന്റ്. പുതിയ ഉത്തരവ് ഇറങ്ങുംവരെ കടുത്ത ആക്രമണം തുടരുമെന്നും യോവ് ഗാലെന്റ് പറഞ്ഞു.