World
ഗസ്സ യുദ്ധം അവസാനിപ്പിക്കാതെ ബന്ദികളെ കൈമാറില്ലെന്ന് ഹമാസ് നേതാവ്
World

ഗസ്സ യുദ്ധം അവസാനിപ്പിക്കാതെ ബന്ദികളെ കൈമാറില്ലെന്ന് ഹമാസ് നേതാവ്

Web Desk
|
21 Nov 2024 11:15 AM GMT

അൽ അഖ്സ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഖലീൽ അൽ ഹയ്യ നിലപാട് വ്യക്തമാക്കിയത്

കെയ്‌റോ: ഗസ്സയിലെ യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ തടവുകാരെ കൈമാറ്റം ചെയ്യാൻ സാധിക്കില്ലെന്ന് ഹമാസിൻ്റെ ആക്ടിംഗ് ഗസ്സ മേധാവി ഖലീൽ അൽ ഹയ്യ. അൽ-അഖ്സ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഖലീൽ അൽ ഹയ്യ നിലപാട് വ്യക്തമാക്കിയത്.

'യുദ്ധം അവസാനിക്കാതെ തടവുകാരുടെ കൈമാറ്റം സാധ്യമല്ല. ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ എന്തിനാണ് തടവുകാരെ തിരിച്ചയക്കുന്നത്' എന്ന് ഖലീൽ അൽ ഹയ്യ ചോദിച്ചു. കഴിഞ്ഞ ദിവസമായിരുന്നു ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെടുന്ന യുഎൻ പ്രമേയം യുഎസ് വീറ്റോ ചെയ്തത്. ഹമാസിനെ പിന്തുണക്കുന്നതാണ് പ്രമേയമെന്ന് ആരോപിച്ചായിരുന്നു യുഎസ് നടപടി.

അനേകം ആളുകളാണ് ​ഗസ്സയിൽ ഇസ്രായേലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ ഭൂരിപക്ഷവും കുട്ടികളും സ്ത്രീകളുമാണ്. ആക്രമണത്തന് പിന്നാലെ 251 ബന്ദികളെ ഇസ്രായേലിൽ നിന്നും ഹമാസ് ഗസ്സയിലേക്ക് കൊണ്ടു പോയിരുന്നു. ഇതിൽ 97 പേർ ഇപ്പോഴും ഗസ്സയിൽ തുടരുകയാണ്.

പു​റ​ത്തെ​ത്തി​ക്കു​ന്ന ഓ​രോ ബ​ന്ദി​ക്കും 50 ല​ക്ഷം ഡോ​ള​ർ ന​ൽ​കു​മെ​ന്നും ഹ​മാ​സ് നി​യ​ന്ത്ര​ണ​ത്തി​ൽ​നി​ന്ന് ഇ​വ​രെ മോ​ചി​പ്പി​ക്കാ​ൻ സ​ഹാ​യി​ച്ചാ​ൽ സു​ര​ക്ഷി​ത​മാ​യി ഫ​ല​സ്തീ​നി​ൽ​നി​ന്ന് പു​റ​ത്തുക​ട​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കു​മെ​ന്നും ഫ​ല​സ്തീ​നി​ക​ൾ​ക്കു​മു​ന്നിൽ ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെഞ്ചമിൻ നെതന്യാഹു വാ​ഗ്ദാ​നം ചെയ്തിരുന്നു.

യുദ്ധം അവസാനിപ്പിക്കുകയും ഗസ്സയിൽ ബന്ദികളാക്കിയ ഇസ്രായേലികളെയും വിദേശികളെയും, ഇസ്രായേൽ തടവിലാക്കിയ ഫലസ്തീനികളെയും മോചിപ്പിക്കണമെന്ന ആഗ്രഹം ഹമാസിനുണ്ട്. എന്നാൽ ഹമാസിനെ ഉന്മൂലനം ചെയ്താൽ മാത്രമേ യുദ്ധം അവസാനിപ്പിക്കാൻ കഴിയുകയുള്ളു എന്ന് നെതന്യാഹു പറഞ്ഞു.

Similar Posts