World
കടല്‍പ്പരവതാനി പോലെ മത്സ്യക്കൂട്ടം; കീറിമുറിച്ച് നീന്തുന്ന സ്രാവുകള്‍, രണ്ട് മില്യണലധികം കാഴ്ചക്കാരുമായി വീഡിയോ
World

കടല്‍പ്പരവതാനി പോലെ മത്സ്യക്കൂട്ടം; കീറിമുറിച്ച് നീന്തുന്ന സ്രാവുകള്‍, രണ്ട് മില്യണലധികം കാഴ്ചക്കാരുമായി വീഡിയോ

Web Desk
|
22 April 2022 3:52 AM GMT

വ്യവസായ പ്രമുഖനായ ഹര്‍ഷ് ഗോയങ്കയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്

കണ്ടാലും കണ്ടാലും ഇനിയുമെന്തെങ്കിലും ബാക്കിവച്ചിരിക്കും കടല്‍. അത്ഭുതങ്ങളുടെ കലവറയെന്ന് കടലിനെ വിശേഷിപ്പിക്കുന്നത് വെറുതെയല്ല. അത്തരമൊരു കടല്‍ക്കാഴ്ചയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന മത്സ്യക്കൂട്ടങ്ങള്‍ക്ക് നടുവിലൂടെ മൂന്നു സ്രാവുകള്‍ നീന്തിപ്പോകുന്നതാണ് വീഡിയോയിലുള്ളത്.

വ്യവസായ പ്രമുഖനായ ഹര്‍ഷ് ഗോയങ്കയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'ന്യൂയോർക്കിന് സമീപം ഒരു വലിയ കൂട്ടം മത്സ്യങ്ങൾക്കിടയിലൂടെ സ്രാവുകൾ നീന്തുന്നതിന്‍റെ രസകരമായ ഡ്രോൺ ഫൂട്ടേജ്'എന്നാണ് വീഡിയോക്ക് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. കാലാവസ്ഥ വിദഗ്ധനായ മൈക്ക് ഹുഡെമയാണ് വീഡിയോ ആദ്യം ഷെയര്‍ ചെയ്തത്. 2 മില്യണിലധികം പേരാണ് വീഡിയോ ഇതുവരെ കണ്ടത്. സ്രാവുകൾക്ക് കടലിന് നടുവിലൂടെ അസംഖ്യം മത്സ്യങ്ങൾ വഴിമാറിയതെങ്ങനെയെന്നും വീഡിയോ കാണിക്കുന്നു

Related Tags :
Similar Posts