World
യുഎസില്‍ ആഞ്ഞുവീശി ഐഡ; മിസിസ്സിപ്പി നദി തിരിച്ചൊഴുകി
World

യുഎസില്‍ ആഞ്ഞുവീശി ഐഡ; മിസിസ്സിപ്പി നദി തിരിച്ചൊഴുകി

Web Desk
|
30 Aug 2021 4:01 PM GMT

ന്യൂ ഓര്‍ലിയന്‍സ് പ്രദേശത്താണ് പുഴ തിരിച്ചൊഴുകിയത് ശ്രദ്ധയില്‍പ്പെട്ടത്

അമേരിക്കയില്‍ ആഞ്ഞുവീശിയ ഐഡ ചുഴലിക്കാറ്റ് കരതൊട്ടു. മിസിസ്സിപ്പി പുഴ ദിശ മാറിയൊഴുകി. ന്യൂ ഓര്‍ലിയന്‍സ് പ്രദേശത്താണ് പുഴ അല്‍പസമയത്തേക്ക് തിരിച്ചൊഴുകിയത് ശ്രദ്ധയില്‍പ്പെട്ടത്. ഇതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. തികച്ചും അസാധാരണമായ സംഭവമാണിതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി. കത്രീന കൊടുങ്കാറ്റിനു ശേഷം അമേരിക്കയിൽ അടിച്ചുവീശിയ ഏറ്റവും തീവ്രതയുള്ള കൊടുങ്കാറ്റാണ്​ ഐഡ. കത്രീനയുടെ 16ആം വാര്‍ഷികത്തിലാണ് ഐഡയെത്തിയത്.

'ഇതിന് മുന്‍പ് കത്രീന ചുഴലിക്കാറ്റിന്‍റെ സമയത്ത് മിസിസ്സിപ്പി ദിശമാറി ഒഴുകിയതായി കേട്ടിട്ടുണ്ട്. തീര്‍ത്തും അസാധാരണമായ സംഭവമാണിത്. ഇത്തവണ ഏഴടി വരെ നദിയിലെ ജലനിരപ്പ് ഉയര്‍ന്നു.'- ഹൈഡ്രോളജിസ്റ്റ് സ്കോട്ട് പെര്യന്‍ പറഞ്ഞു.

ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ലൂസിയാനയിലും മിസിസിപ്പിയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇരു സംസ്​ഥാനങ്ങളിലുമായി 10 ലക്ഷത്തോളം പേർക്ക്​ മാറിത്താമസിക്കാൻ അധികൃതർ മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​. ലൂസിയാന ഇതുവരെ നേരിട്ടിട്ടുള്ള ശക്തമായ ചുഴലിക്കാറ്റുകളിലൊന്നാണ് ഐഡ. 16 വർഷം മുമ്പ്​ കത്രീന മഹാദുരന്തമായി എത്തിയ അതേ തിയ്യതിയിൽ, അന്ന്​ തീരംതൊട്ടതിന്​ 72 കിലോമീറ്റർ പടിഞ്ഞാറായാണ്​ ഐഡ എത്തിയത്​.

Similar Posts