അമേരിക്കയിൽ ആഞ്ഞുവിശീ ഐഡ ചുഴലിക്കാറ്റ്: ലൂസിയാനയിൽ കനത്ത നാശനഷ്ടം
|ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ലൂസിയാനയിലും മിസിസിപ്പിയിലും യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ലൂസിയാന ഇതുവരെ നേരിട്ടിട്ടുള്ള ശക്തമായ ചുഴലിക്കാറ്റുകളിലൊന്നാണ് ഐഡ.
അമേരിക്കയില്‍ ആഞ്ഞുവീശി ഐഡ ചുഴലിക്കാറ്റ് കരതൊട്ടു. ന്യൂ ഓര്‍ലിയന്‍സ് സംസ്ഥാനത്ത് വന്‍ നാശനഷ്ടങ്ങളാണ് ചുഴലിക്കാറ്റ് വിതച്ചത്. വൈദ്യുതി വിതരണം നിലച്ചു. പ്രദേശത്തുനിന്ന് ആയിരങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ജനറേറ്ററുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.
ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ലൂസിയാനയിലും മിസിസിപ്പിയിലും യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ലൂസിയാന ഇതുവരെ നേരിട്ടിട്ടുള്ള ശക്തമായ ചുഴലിക്കാറ്റുകളിലൊന്നാണ് ഐഡ. വർഷങ്ങൾക്ക് മുമ്പ് അമേരിക്കയെ വിറപ്പിച്ച കത്രീന ചുഴലിക്കൊടുങ്കാറ്റിന്‍റെ അതേ ഭീകരതയോടെയാണ് ഐഡ എത്തിയത്.
16 വർഷം മുമ്പ് കത്രീന മഹാദുരന്തമായി എത്തിയ അതേ തീയതിയിൽ, അന്ന് തീരംതൊട്ടതിന് 72 കിലോമീറ്റർ പടിഞ്ഞാറായാണ് ഐഡ എത്തിയത്. ഇതു പിന്നീട് ശക്തി കുറഞ്ഞ് കാറ്റഗറി മൂന്നിലേക്ക് മാറിയെങ്കിലും അപകടം ഒഴിവായില്ലെന്നാണ് മുന്നറിയിപ്പ്.
ശക്തമായ കാറ്റിനൊപ്പം കനത്തുപെയ്ത മഴയും ആശങ്ക ഇരട്ടിയാക്കുന്നുണ്ട്. രക്ഷാ ദൗത്യം വേഗത്തിലാക്കാൻ അടിയന്തര നടപടികൾക്ക് പ്രസിഡന്‍റ് ജോ ബൈഡൻ നിർദേശം നൽകി. ലൂസിയാന, മിസിസിപ്പി സംസ്ഥാനങ്ങളിലാണ് ആശങ്ക ഏറ്റവും കൂടുതൽ. ഇരു സംസ്ഥാനങ്ങളിലുമായി 10 ലക്ഷത്തോളം പേർക്ക് മാറിത്താമസിക്കാൻ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.