രണ്ട് കൊലപാതക കേസുകളില്‍ താന്‍ നിരപരാധിയാണെന്ന് ചാള്‍സ് ശോഭ്‍രാജ്
|ജയില്‍മോചിതനായ ശേഷം ഫ്രാന്‍സിലേക്ക് നാടുകടത്തുന്നതിനായി വിമാനത്തിൽ കയറുമ്പോള്‍ എഎഫ്‌പിയോട് പ്രതികരിക്കുകയായിരുന്നു ശോഭ്‍രാജ്
കാഠ്മണ്ഡു: നേപ്പാളിലെ രണ്ട് കൊലപാതക കേസുകളില്‍ താന്‍ നിരപരാധിയാണെന്ന് ഫ്രഞ്ച് സീരിയല്‍ കില്ലര്‍ ചാള്‍സ് ശോഭ്‍രാജ്. ജയില്‍മോചിതനായ ശേഷം ഫ്രാന്‍സിലേക്ക് നാടുകടത്തുന്നതിനായി വിമാനത്തിൽ കയറുമ്പോള്‍ എഎഫ്‌പിയോട് പ്രതികരിക്കുകയായിരുന്നു ശോഭ്‍രാജ്.
"ആ കേസുകളിൽ ഞാൻ നിരപരാധിയാണ്, ശരിയല്ലേ? അതുകൊണ്ട് എനിക്ക് അതിൽ നല്ലതോ ചീത്തയോ തോന്നേണ്ടതില്ല. ഞാൻ നിരപരാധിയാണ്.ആ കേസ് വ്യാജമാണ്. ജില്ലാ ജഡ്ജി, ഒരു സാക്ഷിയെപ്പോലും വിളിക്കാതെ, വാദിക്കാൻ പ്രതിക്ക് നോട്ടീസ് നൽകാതെ, വിധി എഴുതി'' ചാള്‍സ് ശോഭ്‍രാജ് പറഞ്ഞു.
1970കളില്‍ നേപ്പാളില്‍ നടന്ന കൊലപാതകങ്ങളുമായി ബന്ധപ്പെട്ടാണ് ചാള്‍സ് തടവിലായത്. 2003 മുതല്‍ കാഠ്മണ്ഡു ജയിലില്‍ ജീവപര്യന്തം തടവ് അനുഭവിക്കുകയായിരുന്നു. 2014ല്‍ മറ്റൊരു കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ രണ്ടാമത്തെ ജീവപര്യന്തവും ലഭിച്ചു. നീണ്ട 19 വര്‍ഷത്തിനു ശേഷമാണ് ചാള്‍സ് ജയില്‍മോചിതനായത്.