World
2024 തെരഞ്ഞെടുപ്പിൽ പിതാവ് ഡൊണാൾഡ് ട്രംപിനായി പ്രചാരണത്തിനിറങ്ങില്ല: ഇവാങ്ക ട്രംപ്
World

2024 തെരഞ്ഞെടുപ്പിൽ പിതാവ് ഡൊണാൾഡ് ട്രംപിനായി പ്രചാരണത്തിനിറങ്ങില്ല: ഇവാങ്ക ട്രംപ്

Web Desk
|
16 Nov 2022 1:58 PM GMT

2021 ജനുവരി ആറിന് നടന്ന കാപ്പിറ്റോൾ കലാപത്തിൽ അന്വേഷണ കമ്മീഷന് മുമ്പാകെ പിതാവ് ട്രംപിന്റെ വാദങ്ങൾക്ക് വിരുദ്ധമായി ഇവാങ്ക മൊഴി നൽകിയിരുന്നു

വാഷിംഗ്ഡൺ: 2024ൽ യുഎസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനായി പ്രചാരണത്തിനിറങ്ങില്ലെന്ന് മകൾ ഇവാങ്ക ട്രംപ്. 'ഇത്തവണ ഞാൻ എന്റെ കുഞ്ഞിനും കുടുംബ ജീവിതത്തിനും മുൻഗണന നൽകും' ഇൻസ്റ്റഗ്രാമിൽ ചൊവ്വാഴ്ച പോസ്റ്റ് ചെയ്ത കുറിപ്പിൽ അവർ വ്യക്തമാക്കി. 'എന്റെ പിതാവിന് നൽകുന്ന പിന്തുണയും സ്‌നേഹവും എല്ലായിപ്പോഴും ഉണ്ടാകും എന്നാൽ രാഷ്ട്രീ രംഗത്തിന്റെ പുറത്ത് നിന്ന് അവ തുടരും' ഇവാങ്ക വ്യക്തമാക്കി. മുൻ പ്രസിഡൻറ് ട്രംപിന്റെ കഴിഞ്ഞ തെരഞ്ഞെടുപ്പ്‌ പ്രചാരണങ്ങളിൽ ഇവാങ്കയും ഭർത്താവ് ജരേദ് കുഷ്‌നറും പ്രധാന പങ്കുവഹിച്ചിരുന്നു. തുടർന്ന് വൈറ്റ്ഹൗസിലെ ഉപദേശകരായും ഇവർ ചുമതല ഏറ്റെടുത്തിരുന്നു.

താൻ റിപ്പബ്ലിക്കൻ സ്ഥാനാർഥിയാകുമെന്ന് ചൊവ്വാഴ്ച രാത്രി ട്രംപ് പ്രഖ്യാപിച്ചിരുന്നു. 2020ൽ ട്രംപ് പരാജയപ്പെട്ട ശേഷം ഇവാങ്കയും ജരേദും ഫ്‌ളോറിഡയിലേക്ക് താമസം മാറുകയും സ്പാനിഷ് ഗായകൻ ജൂലി ലഗ്‌ലേഷ്യസിന്റെ മിയാമിയിലെ 32 മില്യൺ ഡോളർ വിലവരുന്ന വസ്തു വാങ്ങുകയും ചെയ്തിരുന്നു.

2021 ജനുവരി ആറിന് നടന്ന കാപ്പിറ്റോൾ കലാപത്തിൽ അന്വേഷണ കമ്മീഷന് മുമ്പാകെ പിതാവ് ട്രംപിന്റെ വാദങ്ങൾക്ക് വിരുദ്ധമായി ഇവാങ്ക മൊഴി നൽകിയിരുന്നു. 2020 തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതായി ട്രംപ് വാദിച്ചപ്പോൾ ഇവാങ്ക ആ വാദം നിരാകരിച്ച് പരാജയം സമ്മതിക്കുകയായിരുന്നു.

'അമേരിക്കൻ ജനതയെ സേവിച്ചതിൽ ഞാൻ നന്ദിയുള്ളവളാണ്, ഞങ്ങളുടെ ഭരണകൂടത്തിന്റെ നേട്ടങ്ങളിൽ ഞാൻ എപ്പോഴും അഭിമാനിക്കുന്നു,'' ഇവാങ്ക ട്രംപ് ഇൻസ്റ്റാഗ്രാമിൽ പറഞ്ഞു.

2020ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന തന്റെ വാദം തള്ളിയ മകൾ ഇവാങ്കക്കെതിരെ ഡോണൾഡ് ട്രംപ് രംഗത്ത് വന്നിരുന്നു. തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതുകൊണ്ടാണ് താൻ പരാജയപ്പെട്ടതെന്നാണ് ട്രംപ് വാദിച്ചിരുന്നത്. ഇതാണ് കോൺഗ്രസ് കമ്മിറ്റിയിൽ മൊഴി നൽകിയപ്പോൾ ഇവാങ്ക തള്ളിയത്. ഇതെകുറിച്ച് ചോദിച്ചവരോട് ഇവാൻക തെരഞ്ഞെടുപ്പ് ഫലങ്ങളൊന്നും ശ്രദ്ധിക്കാറേയില്ലെന്നായിരുന്നു ട്രംപിന്റെ മറുപടി.

2020 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതുകൊണ്ടാണ് താൻ പരാജയപ്പെട്ടതെന്നായിരുന്നു ട്രംപിന്റെ ആരോപണം. ഇത് അടിസ്ഥാനമില്ലാത്തതാണെന്ന് അറ്റോർണി ജനറൽ വില്യം ബർ കണ്ടെത്തിയതിനോടു പൂർണമായി യോജിക്കുന്നതായും 2021 ജനുവരി 6ന് കാപിറ്റോളിൽ നടന്ന കലാപത്തെക്കുറിച്ച് അന്വേഷിക്കുന്ന സമിതി മുൻപാകെ ഇവാങ്ക വ്യക്തമാക്കുകയുണ്ടായി. ഇവാങ്കയുടെ ഭർത്താവും ട്രംപിന്റെ ഉപദേശകനുമായിരുന്ന ജരേദ് കുഷ്നർ, അറ്റോർണി ജനറൽ വില്യം ബർ, പ്രചാരണ വക്താവ് ജയ്സൻ മില്ലർ എന്നിവരും ട്രംപിന്റെ ആരോപണം നിഷേധിച്ചിരുന്നു. കാപിറ്റോൾ കലാപം ട്രംപ് ആസൂത്രണം ചെയ്തതായിരുന്നുവെന്നാണ് ഡെമോക്രാറ്റുകളുടെ വാദം.

I will not campaign for Donald Trump in 2024 election: Ivanka Trump

Similar Posts