World
ICC judges issue arrest warrant for Putin

Putin

World

റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനെതിരെ അറസ്റ്റ് വാറന്റ്

Web Desk
|
17 March 2023 3:44 PM GMT

യുക്രൈനിൽനിന്ന് റഷ്യയിലേക്ക് അനധികൃതമായി കുട്ടികളെ കടത്തിയത് അടക്കമുള്ള യുദ്ധകുറ്റങ്ങളുടെ പേരിലാണ് വാറന്റ്

ഹേഗ്: റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. യുക്രൈനിൽനിന്ന് റഷ്യയിലേക്ക് അനധികൃതമായി കുട്ടികളെ കടത്തിയത് അടക്കമുള്ള യുദ്ധകുറ്റങ്ങളുടെ പേരിലാണ് വാറന്റ് പുറപ്പെടുവിച്ചത്. റഷ്യയുടെ യുക്രൈൻ അധിനിവേശം തുടങ്ങിയ 2022 ഫെബ്രുവരി 24 മുതൽ യുദ്ധകുറ്റങ്ങൾ നടക്കുന്നുണ്ടെന്നും ക്രിമിനൽ കോടതി ജഡ്ജിമാർ പറഞ്ഞു. അതേസമയം ആരോപങ്ങൾ റഷ്യ നിഷേധിച്ചു.

കുട്ടികളെ കടത്തിയത് പുടിന്റെ അറിവോടെയാണെന്ന് കോടതി പറഞ്ഞു. കുട്ടികളെ കടത്തുന്നത് തടയാൻ പുടിയൻ ഒന്നും ചെയ്തില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ചിൽഡ്രൻസ് റൈറ്റ് കമ്മീഷണറായ മരിയ ല്‌വോവ ബെലോവയ്‌ക്കെതിരെയും കോടതി വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.

വാറന്റ് പുറപ്പെടുവിച്ചെങ്കിലും പുടിനെയും ബെലോവയെയും അറസ്റ്റ് ചെയ്യാൻ കോടതിക്ക് കഴിയില്ല. കോടതി സ്ഥാപിച്ച കരാറിൽ ഒപ്പിട്ട രാജ്യങ്ങളിലുള്ളവർക്കെതിരെ മാത്രമേ കോടതിക്ക് നിയമനടപടി സ്വീകരിക്കാൻ കഴിയുകയുള്ളൂ. റഷ്യ കരാറിൽ ഒ്പ്പുവെച്ചിട്ടില്ല.

Similar Posts