World
ICJ Should Intervene in Israeli Aggression in Gaza; Mexico and Chile with demand
World

'ഗസയിലെ ഇസ്രായേൽ കൂട്ടക്കുരുതിയിൽ ഐ.സി.ജെ ഇടപെടണം'; ആവശ്യവുമായി മെക്സിക്കോയും ചിലിയും

Web Desk
|
19 Jan 2024 4:12 PM GMT

അധിനിവേശ ഇസ്രായേൽ ഭരണകൂടത്തിന്റെ ക്രിമിനൽ പശ്ചാത്തലം പുറത്തെത്തിക്കാൻ സാധിക്കുന്ന യഥാർഥ ഫോറം ഐ.സി.ജെയാണെന്ന് മെക്‌സിക്കൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു

സാന്‍റിയാഗോ: ഗസയിൽ ഇസ്രായേൽ തുടരുന്ന അധിനിവേശത്തിലും വംശഹത്യയിലും വിശദമായ അന്വേഷണം വേണമെന്ന് അന്താരഷ്ട്ര നീതി ന്യായ കോടതിയോട് ആവശ്യപ്പെട്ട് ചിലിയും മെക്സിക്കോയും. അധിനിവേശ ഇസ്രായേൽ ഭരണകൂടത്തിന്റെ ക്രിമിനൽ പശ്ചാത്തലം പുറത്തെത്തിക്കാൻ സാധിക്കുന്ന യഥാർഥ ഫോറം ഐ.സി.ജെയാണെന്ന് മെക്‌സിക്കൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഗസയിൽ ഇസ്രായേൽ നടത്തുന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ടുകൾ മെക്സിക്കോ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

അതേസമയം അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുകൊണ്ടുള്ള ഏതൊരു യുദ്ധക്കുറ്റത്തിനെതിരെയും നടത്തുന്ന അന്വേഷണങ്ങൾക്ക് പിന്തുണ നൽകുന്നതിൽ ചിലി സർക്കാരും പിന്നോട്ടില്ലെന്ന് വിദേശകാര്യ മന്ത്രി ആൽബെർട്ടോ വാൻ ക്ലാവെറൻ മാധ്യമങ്ങളോട് പറഞ്ഞു. യുദ്ധക്കുറ്റം നടക്കുന്ന രാജ്യത്തിനും സമയത്തിനുമല്ല പ്രാധാന്യം കൊടുക്കേണ്ടതെന്നും മനുഷ്യന്റെ സമാധാനത്തിനും സുരക്ഷക്കുമാണ് കൂടുതൽ മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു.



എന്നാൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ദക്ഷിണാഫ്രിക്ക ഫയൽ ചെയ്ത വംശഹത്യ കേസിൽ ഇടപെടണമെന്ന് രാജ്യത്തെ അന്താരാഷ്ട്ര നിയമ പ്രൊഫസർമാർ ബെൽജിയത്തോട് ആവശ്യപ്പെട്ടു. വംശഹത്യാ കൺവെൻഷൻ അംഗീകരിച്ച രാഷ്ട്രങ്ങളിലൊന്നായ ബെൽജിയം നിലവിൽ ഇസ്രായേൽ നടത്തുന്ന കുറ്റകൃത്യം തടയാൻ ബാധ്യസ്ഥമാണെന്ന് രാജ്യത്തെ 19 പ്രൊഫസർമാർ ചൂണ്ടിക്കാട്ടി.

Similar Posts