World
World
ലാഹോറിൽനിന്ന് ഇസ്ലാമാബാദിലേക്ക് 380 കിലോമീറ്റർ ലോങ് മാർച്ച്; ശക്തിപ്രകടനവുമായി ഇമ്രാൻ ഖാൻ
|28 Oct 2022 1:45 PM GMT
കിലോമീറ്ററുകളോളം നീളുന്ന വാഹനവ്യൂഹത്തിൽ ആയിരക്കണക്കിന് പേരാണ് പങ്കെടുക്കുന്നത്
ലാഹോർ: ലാഹോറിൽ നിന്നും ഇസ്ലാമാബാദിലേക്ക് ലോങ് മാർച്ച് ആരംഭിച്ച് പാക്കിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. 350 കിലോമീറ്റർ ദൂരത്തിലാണ് മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്. നവംബർ നാലോടെ തലസ്ഥാനമായ ഇസ്ലാമാബാദിലെത്തുമെന്നാണ് പ്രതീക്ഷ.
കിലോമീറ്ററുകളോളം നീളുന്ന വാഹനവ്യൂഹത്തിൽ ആയിരക്കണക്കിന് പേരാണ് പങ്കെടുക്കുന്നത്. ലോങ് മാർച്ചുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് ഇതിനോടകം തന്നെ വലിയ സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. പ്രധാന സ്ഥലങ്ങളിലെല്ലാം പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. മാർച്ചിനിടെ ഏതെങ്കിലും തരത്തിലുള്ള സംഘർഷമുണ്ടായാൽ തടയാൻ വേണ്ടിയുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ മെയിൽ നടത്തിയ റാലിക്കിടെ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായിരുന്നു.