World
Imran Khan supporters protest in Pakisthan
World

ഇമ്രാൻ ഖാന്റെ മോചനം ആവശ്യപ്പെട്ട് പാകിസ്താനിൽ പ്രക്ഷോഭം; ആറുപേർ കൊല്ലപ്പെട്ടു

Web Desk
|
26 Nov 2024 9:08 AM GMT

അക്രമികളെ കണ്ടാലുടൻ വെടിവെക്കാൻ ആഭ്യന്തര മന്ത്രി മുഹ്‌സിൻ നഖ്‌വി ഉത്തരവിട്ടതായാണ് വിവരം.

ഇസ്‌ലാമാബാദ്: ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടി പ്രവർത്തകർ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. സംഘർഷത്തിൽ നാല് അർധസൈനികരും രണ്ട് പൊലീസുകാരും കൊല്ലപ്പെട്ടു. നൂറോളം സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.

പിടിഐയുടെ പ്രതിഷേധ റാലിയിൽ ഒരു വാഹനം ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ഇടിച്ചുകയറ്റുകയായിരുന്നു എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അക്രമികളെ കണ്ടാലുടൻ വെടിവെക്കാൻ ആഭ്യന്തര മന്ത്രി മുഹ്‌സിൻ നഖ്‌വി ഉത്തരവിട്ടതായാണ് വിവരം.

പൊലീസിനും അർധസൈനികർക്കും എതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച പ്രധാനമന്ത്രി ശഹബാസ് ഷരീഫ് സംഘർഷത്തിൽ ഉൾപ്പെട്ടവരെ ഉടൻ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പറഞ്ഞു.

Similar Posts