World
ഗസ്സയിൽ: അടിയന്തര നടപടി വേണമെന്ന്​ ജി 7 രാജ്യങ്ങളുടെ ഉച്ചകോടി
World

ഗസ്സയിൽ: അടിയന്തര നടപടി വേണമെന്ന്​ ജി 7 രാജ്യങ്ങളുടെ ഉച്ചകോടി

Web Desk
|
15 Jun 2024 1:02 AM GMT

വെസ്​റ്റ്​ ബാങ്കിൽ ഫലസ്​തീൻ ജനതയുടെ സാമ്പത്തിക സാഹചര്യത്തെ ബാധിക്കുമാറുള്ള നടപടികൾ ഉപേക്ഷിക്കാനും ഉച്ചകോടി ഇസ്രായേലിനോട്​ ആവശ്യപ്പെട്ടു

ഇറ്റലി: ഗസ്സയിലേക്ക്​ തടസം കൂടാതെ സഹായം ഉറപ്പാക്കാൻ അടിയന്തര നടപടി വേണമെന്ന്​ ജി 7 രാജ്യങ്ങളുടെ ഉച്ചകോടി.ഒമ്പതു മാസത്തിൽ എത്തിനിൽക്കുന്ന യുദ്ധം ഗസ്സയിലെ സിവിലിയൻ സമൂഹത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കെ,എല്ലാ തടസങ്ങളും മറികടന്ന്​ സഹായം ഉറപ്പാക്കണമെന്ന്​ ജി 7 രാജ്യങ്ങൾ ആവശ്യപ്പെട്ടു.

അന്താരാഷ്​ട്ര നിയമപ്രകാരമുള്ള എല്ലാ വ്യവസ്​ഥകളും പാലിക്കാൻ ഇസ്രായേൽ തയാറാകണം. വെസ്​റ്റ്​ ബാങ്കിൽ ഫലസ്​തീൻ ജനതയുടെ സാമ്പത്തിക സാഹചര്യത്തെ ബാധിക്കുമാറുള്ള നടപടികൾ ഉപേക്ഷിക്കാനും ഉച്ചകോടി ഇസ്രായേലിനോട്​ ആവശ്യപ്പെട്ടു. ദ്വിരാഷ്​ട്ര ഫോർമുല മാത്രമാണ്​ പശ്​ചിമേഷ്യൻ പ്രശ്​നപരിഹാരമെന്നും ഗസ്സയിൽ അടിയന്തര വെടിനിർത്തൽ നീളുന്നത്​ ഗുരുതര പ്രത്യാഘാതം സൃഷ്​ടിക്കുമെന്നും ഉച്ചകോടി മുന്നറിയിപ്പ്​ നൽകി.

വടക്കൻ അതിർത്തി മേഖലകളിൽ ദക്ഷിണ ലബനാനിൽ നിന്നുള്ള ഹിസ്​ബുല്ലയുടെ മിസൈൽ ആക്രമണം വ്യാപകമായതോടെ ഇസ്രായേൽ കടുത്ത പ്രതിസന്​ധിയിൽ. ഇന്നലെയും നിരവധി മിസൈലുകൾ പതിച്ച്​ ഗലിലീയിലെ കിബുത്​സ്​ യാരോണിൽ വലിയ തീപിടിത്തം ഉണ്ടായി. ലബനാനു നേരെ തുറന്ന യുദ്ധത്തിന്​ മടിക്കില്ലെന്ന്​ ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ്​ ഗാലൻറ്​.

എന്നാൽ ലബനാനു നേരെയുള്ള യുദ്ധം മേഖലയൊന്നാകെ ബാധിച്ചേക്കുമെന്ന ആശങ്കയിൽ പ്രശ്​ന പരിഹാരത്തിനായി അമേരിക്ക നീക്കം ശക്​തമാക്കി.ലബനാൻ സൈനിക മേധാവി പെൻറഗൺ നേതൃത്വവുമായി ചർച്ച നടത്തി. ഇസ്രായേൽ നേതാക്കളെ അമേരിക്കയിലേക്ക്​ വിളിപ്പിച്ചതായും റിപ്പോർട്ടുണ്ട്​.

അതിനിടെ, ഹിസ്​ബുല്ലയുമായി കരാറിലെത്താൻ ഇസ്രായേൽ നീക്കമാരംഭിച്ചതായി ചാനൽ 12 റിപ്പോർട്ട്​ ചെയ്​തു. ഹമാസിന്​ പകരം ബദൽ സംവിധാനം കണ്ടെത്തുന്നതിൽ പരാജയപ്പെട്ടിരിക്കെ, ഗസ്സയിൽ സ്​ഥിതിഗതികൾ അത്യന്തം സങ്കീർണമായെന്ന്​ സുരക്ഷാ വിഭാഗത്തെ ഉദ്ധരിച്ച്​ ഇസ്രായേൽ ബ്രോഡ്​കാസ്​റ്റിങ്​ കോർപറേഷൻ.

ഗസ്സയിലേക്കുള്ള സഹായ വസ്​തുക്കൾ തടഞ്ഞ ഇസ്രായേലിലെ തീവ്ര ഗ്രൂപ്പിനു മേൽ ഉപരോധം ഏർപ്പെടുത്തിയതായി അമേരിക്ക. ഒ​ളി​മ്പി​ക്സി​ൽ ആ​ദ്യ​മാ​യി ഫ​ല​സ്തീ​നെ പ്ര​തി​നി​ധാ​നം​ചെ​യ്ത് ച​രി​ത്രം കു​റി​ച്ച ദീ​ർ​ഘ​ദൂ​ര അ​ത്‍ല​റ്റ് മാ​ജി​ദ് അ​ബൂ മ​റാ​ഹീ​ൽ നു​സൈ​റാ​ത്ത് അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ ചി​കി​ത്സ കി​ട്ടാ​തെ മ​രി​ച്ചത്​ വലിയ നോവായി.ഗസ്സയിൽ ഇസ്രായേൽ ആക്രമണം കൂടുതൽ ശക്​തമായി തുടരുകയാണ്​. 34 പേർ കൂടി ​കൊല്ലപ്പെട്ടതോടെ ഗസ്സയിൽ മരിച്ചവരുടെ എണ്ണം 37,266 ആയി.

Related Tags :
Similar Posts