World
ഫലസ്തീനികൾക്കെതിരായ ഇസ്രായേൽ ക്രൂരതയെ വിമര്‍ശിച്ച് മാർട്ടിന നവ്‌രതിലോവ
World

ഫലസ്തീനികൾക്കെതിരായ ഇസ്രായേൽ ക്രൂരതയെ വിമര്‍ശിച്ച് മാർട്ടിന നവ്‌രതിലോവ

Web Desk
|
31 Dec 2021 4:39 PM GMT

ഇസ്രായേൽസേന നടത്തുന്ന കൃത്യങ്ങളെ ഏതു ലോകത്ത് ന്യായീകരിക്കാനാകുമെന്ന് മാർട്ടിന ചോദിച്ചു

ഫലസ്തീനിൽ ഇസ്രായേൽ തുടരുന്ന നരനായാട്ടിനെ അപലപിച്ച് ഇതിഹാസ ടെന്നീസ് താരം മാർട്ടിന നവ്‌രതിലോവ. ഹെബ്രോണിൽ ഇസ്രായേൽ സേന നടത്തുന്ന അതിക്രമത്തിന്റെ വിഡിയോ ട്വിറ്ററിൽ പങ്കുവച്ചാണ് മാർട്ടിനയുടെ പ്രതികരണം.

ഫലസ്തീനി സാമൂഹിക പ്രവർത്തകൻ മുഹമ്മദ് സ്മിറിയാണ് കഴിഞ്ഞ ദിവസം ഹെബ്രോണിൽ ഇസ്രായേൽ സൈന്യം ഫലസ്തീൻ വീടുകൾ തകർക്കുന്ന വിഡിയോ ട്വീറ്റ് ചെയ്തത്. സ്വന്തം വീട് ഇസ്രായേൽ സൈന്യം പൊളിക്കുന്നത് കാണാനാകാതെ മകനെ കെട്ടിപ്പിടിച്ച് കരയുന്ന ഫലസ്തീനി യുവതിയുടെ ദൃശ്യങ്ങളായിരുന്നു വിഡിയോയിലുണ്ടായിരുന്നത്.

വിഡിയോ റീട്വീറ്റ് ചെയ്ത മാർട്ടിന ഏതു ലോകത്താണ് ഈ കൃത്യങ്ങൾ ന്യായീകരിക്കാനാകുകയെന്നും എവിടെയാണ് ഇതൊക്കെ ന്യായമായിട്ടുള്ളതെന്നും അവർ ചോദിച്ചു. കഴിഞ്ഞ ദിവസം നിരവധി ഫലസ്തീനി വീടുകളാണ് ഇസ്രായേൽ സൈന്യം ബുൾഡോസർ ഉപയോഗിച്ച് തകർത്തത്. നൂറുകണക്കിനുപേരാണ് ഇവിടങ്ങളിൽ വഴിയാധാരമായത്.

Similar Posts