World
India-Canada
World

'ട്രൂഡോ സർക്കാരിൻ്റേത് വോട്ട് ബാങ്ക് രാഷ്ട്രീയം'; കാനഡക്കെതിരെ വീണ്ടും ഇന്ത്യ

Web Desk
|
14 Oct 2024 2:14 PM GMT

കാനഡയിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികളെ പിൻവലിച്ചു

ന്യൂഡൽഹി: ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജര്‍ വധക്കേസിലെ അന്വേഷണത്തില്‍ കാനഡക്കെതിരെ വീണ്ടും ഇന്ത്യ. ജസ്റ്റിൻ ട്രൂഡോ സർക്കാരിന്റേത് വോട്ട് ബാങ്ക് ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഭീകരർക്കും തീവ്രവാദികൾക്കും കാനഡ അഭയം നൽകിയെന്നും ഇന്ത്യ ആരോപിച്ചു.

ഹർദീപ് സിങ് നിജ്ജാർ വധത്തിൽ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് കാട്ടി കാനഡ അയച്ച കത്തിനാണ് ഇന്ത്യയുടെ മറുപടി. കനേഡിയൻ പ്രസിഡന്റ്‌ ട്രൂഡോയെ പേരെടുത്ത് വിമർശിച്ച കേന്ദ്രവിദേശകാര്യ മന്ത്രാലയം, ട്രൂഡോ സർക്കാരിന്റേത് വോട്ടുബാങ്ക് രാഷ്ട്രീയമാണെന്നും ആരോപിച്ചു. അന്വേഷണത്തിന്റെ പേരിൽ ഇന്ത്യയെ കരിവാരിത്തേക്കാനുള്ള ശ്രമമാണെന്നും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. നിജ്ജാർ വധത്തിൽ ഇന്ത്യയുടെ പങ്ക് വ്യക്തമാക്കുന്ന യാതൊരു തെളിവുകളും കാനഡ ഇതുവരെ നൽകിയിട്ടില്ലെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.

അതേസമയം, കാനഡയിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികളെ പിൻവലിച്ചു. വിദേശകാര്യമന്ത്രാലയത്തിൻ്റേതാണ് നടപടി. ഇന്ത്യയിലെ കനേഡിയൻ ഹൈ കമ്മീഷണർ കാമറോൺ മക്കോയെ വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തുകയും ചെയ്തു. നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക്‌ പങ്കുണ്ടെന്ന് ട്രൂഡോ ആരോപിച്ചതിന് പിന്നാലെയാണ് ഇന്ത്യ- കാനഡ ബന്ധത്തിൽ വിള്ളലുകൾ ഉണ്ടായത്.

Related Tags :
Similar Posts