'നിയന്ത്രണ രേഖയിൽ നിന്ന് പിൻമാറണം'; ചൈനയുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
|'പ്രകോപന നിലപാട് തുടർന്നാൽ ബന്ധം വഷളാകും'
ഡല്‍ഹി: നിയന്ത്രണ രേഖയിൽ നിന്നും ഇന്ത്യ മാത്രം പിന്മാറണമെന്ന ചൈനയുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ഇന്ത്യ. പ്രകോപന നിലപാട് ചൈന തുടർന്നാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ രാജ്യസഭയിൽ പറഞ്ഞു.
നിയന്ത്രണ രേഖയിൽ നിന്നും രണ്ടു കൂട്ടരും പിൻമാറണമെന്നായിരുന്നു ആദ്യം ഉണ്ടായിരുന്ന ധാരണ. ആ രീതിയിൽ മാത്രമേ മന്നോട്ട് പോകാൻ സാധിക്കുകയുള്ളൂ. അതിർത്തിയിൽ ചൈന ചില നിർമാണ പ്രവർത്തികൾ നടത്തുന്ന സാഹചര്യം പോലും ഉണ്ടായി എന്നിട്ടും ഒരു വിഭാഗം സൈന്യം മാത്രം പിൻമാറണമെന്ന് ചൈന ആവശ്യപ്പെടുന്നതിനോട് ഒരു തരത്തിലും യോചിക്കാൻ കഴിയില്ലെന്ന് ജയശങ്കർ വ്യക്തമാക്കി.
ഇതിനോടകം തന്നെ നിലവിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി കമാൻഡർതല ചർച്ചകൾ പന്ത്രണ്ട് ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്. കമാൻഡർതല ചർകള്‍ക്കിടെ ഗോഗ്രാ പോട്‌സ്പ്രിങ് മേഖലയിൽ നിന്ന് സെപ്തംബറിൽ ഇരു രാജ്യങ്ങളും പിൻമാറിത്തുടങ്ങിയിരുന്നു.