World
ഇന്ത്യ- ചൈന കമാന്‍റർതല ചർച്ച വീണ്ടും തുടങ്ങുന്നു
World

ഇന്ത്യ- ചൈന കമാന്‍റർതല ചർച്ച വീണ്ടും തുടങ്ങുന്നു

Web Desk
|
15 July 2022 1:35 AM GMT

അതിര്‍ത്തിയിലെ സംഘ‍ർഷ സാഹചര്യങ്ങള്‍ക്ക് അയവ് വരുത്താനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ച‍ർച്ച.

നാല് മാസത്തെ ഇടവേളക്ക് ശേഷം ഇന്ത്യ- ചൈന കമാന്‍റർതല ചർച്ച വീണ്ടും ആരംഭിക്കുന്നു. ഞായറാഴ്ചയാണ് പതിനാറാമത് കോ‍ർപ്സ് കമാന്‍റർതല ചർച്ച തീരുമാനിച്ചിരിക്കുന്നത്. അതിര്‍ത്തിയിലെ സംഘ‍ർഷ സാഹചര്യങ്ങള്‍ക്ക് അയവ് വരുത്താനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ച‍ർച്ച.

മാര്‍ച്ചിലാണ് അവസാനമായി ഇന്ത്യ - ചൈന കമാന്‍റർതല ചർച്ച നടന്നത്. ഗാല്‍വാനിലെ ചൈനയുടെ കടന്നുകയറ്റത്തിന് ശേഷം ഇത്രയും നീണ്ട ഇടവേള ഇത് ആദ്യമാണ്. ദേസ്പാങ്, പട്രോള്‍ പൊയിന്‍റ് 15, ചാർദിങ് നുല്ല എന്നിവിടങ്ങളില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാകും ഞായറാഴ്ച ചർച്ച നടക്കുക.

സംഘര്‍ഷ സാഹചര്യം നിലനില്‍ക്കുന്നയിടങ്ങളില്‍ വന്‍ സൈനിക വിന്യാസം ഇരു രാജ്യങ്ങളും ഒരുക്കിയിട്ടുണ്ട്. നിലവില്‍ ഇരു രാജ്യങ്ങളും അന്‍പതിനായിരത്തിലധികം പട്ടാളക്കാരെ സംഘര്‍ഷ മേഖലയില്‍ വിന്യസിച്ചു.യുദ്ധ വിമാനങ്ങളും സജ്ജമാണ്.

കഴിഞ്ഞ ദിവസം പ്രശ്നബാധിത മേഖലയോട് ചേർന്ന് ചൈനീസ് യുദ്ധവിമാനം പറന്നതിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ദലൈലാമയുടെ പിറന്നാള്‍ ആഘോഷത്തില്‍ മന്ത്രിമാർ അടക്കമുള്ളവർ പങ്കെടുത്തതും തായ്‍വാനുമായുള്ള ബന്ധം ഇന്ത്യ ശക്തിപ്പെടുത്തുന്നതിലും ചൈനക്ക് അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച നടക്കുന്ന ചർച്ചയില്‍ ലെഫ്. ജനറല്‍ അനിനിഥ്യ സെന്‍ഗുപ്തയാണ് പങ്കെടുക്കുന്നത്

Related Tags :
Similar Posts