![സാമ്പത്തിക സ്ഥിരതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 42ാമത് സാമ്പത്തിക സ്ഥിരതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 42ാമത്](https://www.mediaoneonline.com/h-upload/2023/12/04/1400398-economy.webp)
സാമ്പത്തിക സ്ഥിരതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 42ാമത്
![](/images/authorplaceholder.jpg?type=1&v=2)
സ്വിറ്റ്‌സർലൻഡാണ് പട്ടികയിൽ ഒന്നാമത്. യുഎഇ രണ്ടാമതും കാനഡ മൂന്നാമതുമാണ്
ഏറ്റവും സാമ്പത്തിക സ്ഥിരതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 42ാമത്. 1.42 ബില്യൺ ജനസംഖ്യയുള്ള രാജ്യത്തിന് 3.39 ട്രില്യൺ ഡോളർ ജിഡിപിയുള്ളതായാണ് റിപ്പോർട്ട്. യുഎസ് ന്യൂസ് ആൻഡ് വേൾഡ് റിപ്പോർട്ടിനെ ഉദ്ധരിച്ച് വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സാണ് പട്ടിക പങ്കുവെച്ചത്. സ്വിറ്റ്‌സർലൻഡാണ് പട്ടികയിൽ ഒന്നാമത്. യുഎഇ രണ്ടാമതും കാനഡ മൂന്നാമതുമാണ്.
808 ബില്യൺ ഡോളറാണ് സിറ്റസർലൻഡിന്റെ ജിഡിപി. 8.77 ദശലക്ഷം ജനസംഖ്യയുണ്ട്. 9.44 ദശലക്ഷം ജനസംഖ്യയുള്ള യുഎഇയുടെ ജിഡിപി 508 ബില്യൺ ഡോളറാണ്. 38.9 ജനസംഖ്യയുള്ള കാനഡയുടേത് 2.14 ട്രില്യൺ ഡോളറും.
ജർമനി (4.07 ട്രില്യൺ ഡോളർ ജിഡിപി, ജപ്പാൻ (4.23 ട്രില്യൺ ഡോളർ ജിഡിപി), സ്വീഡൻ (586 ബില്യൺ ഡോളർ ജിഡിപി), ആസ്‌ത്രേലിയ (1.68 ട്രില്യൺ ഡോളർ ജിഡിപി), നെതർലൻഡ്‌സ് (991 ബില്യൺ ഡോളർ ജിഡിപി), നോർവേ (579 ബില്യൺ ഡോളർ ജിഡിപി), ഡെന്മാർക്ക് (395 ബില്യൺ ഡോളർ ജിഡിപി) എന്നീ രാജ്യങ്ങളാണ് ആദ്യ പത്തിലെ ഇതര സ്ഥാനങ്ങളിലുള്ളത്.
സാമ്പത്തിക സ്ഥിരതയുള്ള രാജ്യങ്ങൾ:
1. സ്വിറ്റ്‌സർലൻഡ്
2. യുഎഇ
3. കാനഡ
4. ജർമ്മനി
5. ജപ്പാൻ
6. സ്വീഡൻ
7. ആസ്‌ത്രേലിയ
8. നെതർലൻഡ്‌സ്
9. നോർവേ
10. ഡെൻമാർക്ക്
11. സൗദി അറേബ്യ
12. ചൈന
13. യുകെ
14. ഓസ്ട്രിയ
15. ഫിൻലാൻഡ്
.
17. യുണൈറ്റഡ് സ്റ്റേറ്റ്‌സ്
18. സിംഗപ്പൂർ
21. ദക്ഷിണ കൊറിയ
22. ഖത്തർ
23. ഫ്രാൻസ്
26. സ്‌പെയിൻ
27. ഇറ്റലി
28. പോർച്ചുഗൽ
29. ഇസ്രായേൽ
30. റഷ്യ
38. സ്ലോവേനിയ
41. തുർക്കി
42. ഇന്ത്യ
48. ദക്ഷിണാഫ്രിക്ക
49. ഈജിപ്ത്
55. ബ്രസീൽ
56. ഇന്തോനേഷ്യ
60. ഇറാൻ
61. ഫിലിപ്പീൻസ്
62. അർജന്റീന
64. മെക്‌സിക്കോ
71. അൾജീരിയ
72. കൊളംബിയ
74. കസാക്കിസ്ഥാൻ
79. ഘാന
80. ബംഗ്ലാദേശ്
81. ലെബനൻ
83. കെനിയ
85. ഇക്വഡോർ
87. യുക്രൈൻ
India ranks 42nd in the list of economically stable countries