World
കാലാവസ്ഥ വ്യതിയാനം വികസ്വര രാജ്യങ്ങളുടെ പ്രതിസന്ധിയാണെന്ന് നരേന്ദ്ര മോദി
World

കാലാവസ്ഥ വ്യതിയാനം വികസ്വര രാജ്യങ്ങളുടെ പ്രതിസന്ധിയാണെന്ന് നരേന്ദ്ര മോദി

Web Desk
|
2 Nov 2021 1:20 AM GMT

2070 ഓടെ കാർബണ്‍ പുറന്തള്ളൽ നെറ്റ് സീറോയിൽ എത്തിക്കുമെന്ന് ഉച്ചകോടിക്ക് മോദി ഉറപ്പ് നൽകി

കാലാവസ്ഥ ഉച്ചകോടി ഗ്ലാസ്ഗോയിൽ തുടരുന്നു. കാലാവസ്ഥ വ്യതിയാനം വികസ്വര രാജ്യങ്ങളുടെ മുന്നിലെ പ്രതിസന്ധിയാണെന്ന് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 2070 ഓടെ കാർബണ്‍ പുറന്തള്ളൽ നെറ്റ് സീറോയിൽ എത്തിക്കുമെന്ന് ഉച്ചകോടിക്ക് മോദി ഉറപ്പ് നൽകി.

2030 ഓടുകൂടി ഇന്ത്യയിലെ വൈദ്യുതിയുടെ 50 ശതമാനം പുനരുപയോഗ ഊർജമായിരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 500 ജിഗാവാട്ട് വൈദ്യുതി ഇങ്ങനെ ഉത്പാദിപ്പിക്കുമെന്നും കാർബൻ പുറന്തള്ളൽ കുറച്ചുകൊണ്ട് വരുമെന്നും മോദി വ്യക്തമാക്കി. ലോകജനസംഖ്യയിൽ 17 ശതമാനം ഇന്ത്യയിലാണെങ്കിലും കാർബണ്‍ പുറന്തള്ളലിൽ അഞ്ച് ശതമാനം മാത്രമാണ് രാജ്യത്ത് നിന്നുണ്ടാകുന്നത്. പാരീസ് ഉടമ്പടി പ്രകാരം കാർബണ്‍ പുറന്തള്ളൽ കുറച്ചുകൊണ്ടുവരുന്നതിനുള്ള സാമ്പത്തിക സഹായം നൽകുന്നതിൽ നിന്നും വികസിത രാജ്യങ്ങൾ പിൻവാങ്ങുന്നതിനെയും മോദി വിമർശിച്ചു. കാർബണ്‍ പുറന്തള്ളലിന്‍റെ തോത് കുറയ്ക്കാനായി ഇന്ത്യ സ്വീകരിക്കുന്ന അഞ്ച് നടപടികളെ പഞ്ചാമൃതമെന്നാണ് മോദി വിശേഷിപ്പിച്ചത്. പ്രകൃതി സംരക്ഷണപാഠങ്ങൾ സിലബസിൽ ഉൾപ്പെടുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു

Similar Posts