![Indian American doctor arrested for masturbating in flight, masturbation in flight, sexual assault, exposing nudity in flight Indian American doctor arrested for masturbating in flight, masturbation in flight, sexual assault, exposing nudity in flight](https://www.mediaoneonline.com/h-upload/2023/08/11/1383365-indian-doctor-arrest-for-plane-masturbation.webp)
'വിമാനത്തിൽ 14കാരിക്കു മുന്നിൽ സ്വയംഭോഗവും നഗ്നതാപ്രദർശനവും'; ഇന്ത്യൻ ഡോക്ടർ അറസ്റ്റിൽ
![](/images/authorplaceholder.jpg?type=1&v=2)
മസാച്യുസെറ്റ്‌സിലെ കാംബ്രിജിൽ താമസിക്കുന്ന ഇന്ത്യൻ വംശജനായ ഡോ. സുദിപ്ത മൊഹന്തിക്കെതിരെയാണ് കേസ്
ന്യൂയോർക്ക്: വിമാനത്തിൽ കൗമാരക്കാരിക്കു മുന്നിൽ സ്വയംഭോഗം ചെയ്യുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തെന്ന പരാതിയില്‍ ഇന്ത്യൻ വംശജനായ ഡോക്ടർ അറസ്റ്റിൽ. മസാച്യുസെറ്റ്‌സിലെ കാംബ്രിജിൽ താമസിക്കുന്ന ഇന്ത്യൻ വംശജനായ ഡോ. സുദിപ്ത മൊഹന്തി(33)ക്കെതിരെയാണ് കേസ്. കഴിഞ്ഞ വർഷം നടന്ന സംഭവത്തിലാണു നടപടി.
ഹവായിയിലെ ഹൊനോലുലുവിൽനിന്ന് ബോസ്റ്റണിലേക്കുള്ള വിമാനത്തിലായിരുന്നു ഇയാൾ 14കാരിക്കുനേരെ നഗ്നതാപ്രദർശനം നടത്തു സ്വയംഭോഗം ചെയ്തത്. 2022 മേയ് 27ന് ഹവായി എയർലൈൻസിലായിരുന്നു സംഭവം. പുതപ്പുകൊണ്ട് മറച്ചായിരുന്നു ഇയാൾ അശ്ലീലപ്രവൃത്തി ചെയ്തതെന്നു പരാതിയിൽ പറയുന്നു.
പെൺകുട്ടി തന്നെയാണ് സുദിപ്തയ്‌ക്കെതിരെ ബോസ്റ്റൺ ഫെഡറൽ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. വിമാനത്തിൽ അഞ്ചു മണിക്കൂറോളം ഇയാൾ ഇത്തരത്തിൽ അശ്ലീലപ്രകടനം നടത്തിയെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. ഇടയ്ക്കു മറച്ചുപിടിച്ചിരുന്ന പുതപ്പ് മാറിയപ്പോൾ പാന്റ്‌സിലെ സിപ്പ് അഴിച്ച് ജനനേന്ദ്രിയം പുറത്തിട്ട നിലയിലായിരുന്നു. ഇതിൽ അസ്വസ്ഥത തോന്നി മറ്റൊരു സീറ്റിലേക്കു മാറിയിരുന്നുവെന്നും പെൺകുട്ടി കോടതിയെ അറിയിച്ചു.
ബോസ്റ്റണിൽ വിമാനം ഇറങ്ങിയ ശേഷം പെൺകുട്ടി കുടുംബത്തോട് വിവരം അറിയിക്കുകയായിരുന്നു. ഇവർ വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാരെ വിമരം അറിയിച്ചു. ഉദ്യോഗസ്ഥർ ചോദ്യംചെയ്തപ്പോൾ ഒന്നും ഓർക്കുന്നില്ലെന്നാണ് ഇയാൾ പ്രതികരിച്ചത്.
യാത്രയ്ക്കിടെ ഇത്തരം അനാശാസ്യ പെരുമാറ്റം നേരിടേണ്ട സ്ഥിതി ആർക്കും, പ്രത്യേകിച്ച് കുട്ടികൾക്കുണ്ടാകരുതെന്ന് കോടതിയിൽ യു.എസ് അറ്റോണി ജോഷുവ ലെവി പറഞ്ഞു. അപലപനീയമായ കാര്യമാണ് പ്രതി ചെയ്തതെന്ന് എഫ്.ബി.ഐയുടെ ആക്ടിങ് സ്‌പെഷൽ ഏജന്റ് ഇൻ ചാർജ് ക്രിസ്റ്റഫർ ഡിസെന്ന പ്രതികരിച്ചു. ഇത്തരം സംഭവങ്ങളിൽ എഫ്.ബി.ഐ ശക്തമായ നടപടി സ്വീകരിക്കുന്നുണ്ടെന്ന വ്യക്തമായ സന്ദേശമാണ് അറസ്റ്റ് നൽകുന്നതെന്നും അവർ പറഞ്ഞു.
Summary: FBI arrests Indian American doctor for allegedly masturbating in front of a minor on a flight to Boston