World
Indian Climber Goes Missing From Nepals Mountain Annapurna,Anurag Malu, a resident of Kishangadh in Rajasthan,ഇന്ത്യൻ പർവതാരോഹകനെ നേപ്പാളിലെ അന്നപൂർണ പർവതത്തിൽ നിന്ന് കാണാതായി
World

ഇന്ത്യൻ പർവതാരോഹകനെ നേപ്പാളിലെ അന്നപൂർണ പർവതത്തിൽ നിന്ന് കാണാതായി

Web Desk
|
18 April 2023 3:15 AM GMT

8,000 മീറ്ററിന് മുകളിലുള്ള 14 കൊടുമുടികളും ഏഴ് കൊടുമുടികളും കയറാനുള്ള ദൗത്യത്തിലായിരുന്നു അനുരാഗ് മാലു

കാഠ്മണ്ഡു: നേപ്പാളിലെ അന്നപൂർണ പർവതത്തിൽ നിന്ന് 34 കാരനായ ഇന്ത്യൻ പർവതാരോഹകനെ തിങ്കളാഴ്ച കാണാതായതായി എക്സ്പെഡിഷൻ ഓർഗനൈസർ ഉദ്യോഗസ്ഥൻ അറിയിച്ചു. രാജസ്ഥാനിലെ കിഷൻഗഢ് നിവാസിയായ അനുരാഗ് മാലുവിനെയാണ് അന്നപൂർണ മലയിലെ ക്യാമ്പ് III-ൽ നിന്ന് ഇറങ്ങുന്നതിനിടെയാണ് കാണാതായത്. തിങ്കളാഴ്ച രാവിലെ മുതൽ കാണാതായതായി ട്രക്കിങ് പര്യവേഷണം നടത്തിയ സെവൻ സമ്മിറ്റ് ട്രെക്സിന്റെ ചെയർമാൻ മിംഗ്മ ഷെർപ്പ പിടിഐയോട് പറഞ്ഞു.

യുഎൻ സുസ്ഥിര വികസന ലക്ഷ്യങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി 8,000 മീറ്ററിന് മുകളിലുള്ള 14 കൊടുമുടികളും ഏഴ് കൊടുമുടികളും കയറാനുള്ള ദൗത്യത്തിലായിരുന്നു മാലുവെന്ന് ഹിമാലയൻ ടൈംസ് പത്രം റിപ്പോർട്ട് ചെയ്യുന്നു. മാലുവിനെ കാണാതായതിന് തൊട്ടുപിന്നാലെ ഞങ്ങൾ വ്യാപകമായ തിരച്ചിൽ ആരംഭിച്ചിരുന്നു. എന്നാൽ വൈകുന്നേരം വരെ കണ്ടെത്തുന്നതിൽ കഴിഞ്ഞില്ലെന്നും അധികൃതർ അറിയിച്ചു. ചൊവ്വാഴ്ചയും തിരച്ചിൽ തുടരുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

സമുദ്രനിരപ്പിൽ നിന്ന് 8,091 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അന്നപൂർണ ലോകത്തിലെ ഏറ്റവും ഉയരമുള്ള പത്താമത്തെ പർവതമാണ്.

Similar Posts