World
Indian-origin man in US sentenced to life for killing 3 teens for pranking him,us murder,യു.എസ് കൊലപാതകം,ഇന്ത്യന്‍ വംശജന് തടവ്,ലോകവാര്‍ത്തകള്‍
World

പ്രാങ്ക് ചെയ്തത് ഇഷ്ടപ്പെട്ടില്ല; മൂന്നു കുട്ടികളെ കാറിടിച്ച് കൊലപ്പെടുത്തിയ ഇന്ത്യൻ വംശജന് ആജീവനാന്ത തടവ്

Web Desk
|
19 July 2023 2:24 AM GMT

അപകടത്തിൽ 16 വയസുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്

ന്യൂയോർക്ക്: കൗമാരക്കാരായ മൂന്ന് ആൺകുട്ടികളെ കാറിടിച്ച് കൊലപ്പെടുത്തിയ ഇന്ത്യൻ വംശജന് ആജീവനാന്ത തടവ്. വീടിന്റെ കോളിങ് ബെൽ അടിച്ച് പ്രാങ്ക് ചെയ്തതിൽ പ്രകോപിതനായാണ് കാലിഫോർണിയയിൽ നിന്നുള്ള അനുരാഗ് ചന്ദ്ര (45) കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.

2020 ജനുവരി 19 ന് രാത്രി ടെമെസ്‌കാൽ കാന്യോൺ റോഡിലാണ് അപകടം നടന്നത്. അപകടത്തിൽ 16 വയസുള്ള മൂന്ന് ആൺകുട്ടികൾ കൊല്ലപ്പെട്ടപ്പോൾ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഈ കുട്ടികൾ പ്രതിയുടെ വീട്ടിൽ ചെന്ന് കോളിങ് ബെല്ല് അടിച്ച് പ്രാങ്ക് ചെയ്യുകയായിരുന്നു. വാതിൽ തുറന്നപ്പോൾ ഇവർ തങ്ങളുടെ കാറുമായി രക്ഷപ്പെട്ടു. ഇതിൽ പ്രകോപിതാനായ പ്രതി തന്റെ കാറെടുത്ത് പിന്തുടരുകയും മനപ്പൂർവം അവരുടെ വാഹനത്തിൽ ഇടിച്ചുവീഴ്ത്തുകയുമായിരുന്നെന്നും അന്വേഷണത്തിൽ വ്യക്തമായി. കൊലപാതകം,കൊലപാതകശ്രമം തുടങ്ങി ഒന്നിലധികം കുറ്റങ്ങളായിരുന്നു അനുരാഗ് ചന്ദ്രക്കെതിരെ ചുമത്തിയിരുന്നത്.

സംഭവം നടന്ന് മൂന്ന് വർഷത്തിന് ശേഷമാണ് കേസിൽ കോടതി ശിക്ഷ വിധിച്ചത്. കുറ്റവാളിക്കെതിരെ വിധി പറയാൻ മൂന്ന് മണിക്കൂർ മാത്രമേ എടുത്തിട്ടുള്ളൂവെന്ന് ജില്ലാ അറ്റോർണി ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

Similar Posts