ഇന്തോനേഷ്യയിൽ 13 വിദ്യാർഥികളെ പീഡിപ്പിച്ച അധ്യാപകന് ജീവപര്യന്തം തടവ്
|കഴിഞ്ഞ വർഷം മകളെ ബലാത്സംഗം ചെയ്യുകയും ഗർഭം ധരിക്കുകയും ചെയ്തന്നൊരോപിച്ച് വിദ്യാർത്ഥിനിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയതോടെയാണ് പീഡന വിവരം പുറത്തു വന്നത്
ഇന്തോനേഷ്യയിൽ 13 വിദ്യാർഥികളെ പീഡിപ്പിച്ച അധ്യാപകന് കോടതി ജീവപര്യന്തം തടവ്ശിക്ഷ വിധിച്ചു. 12 വയസിനും 16 വയസിനും ഇടയിലുള്ള 13 കുട്ടികളെ പീഡിപ്പിക്കുകയും അതിൽ എട്ട് പേർ ഗർഭിണികളായതായും കണ്ടെത്തിയിരുന്നു. അധ്യാപകനായ ഹെറി വിരാവാൻ ആണ് പ്രതി. വെസ്റ്റ് ജാവയിലെ ബന്ദൂങ് ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്.
കഴിഞ്ഞ വർഷം മകളെ ബലാത്സംഗം ചെയ്യുകയും ഗർഭം ധരിക്കുകയും ചെയ്തന്നൊരോപിച്ച് വിദ്യാർത്ഥിനിയുടെ കുടുംബം വിരാവനെതിരെ പൊലീസിൽ പരാതി നൽകിയതോടെയാണ് പീഡന വിവരം പുറത്തു വന്നത്.
2016 നും 2021 നും ഇടയിലാണ് ഇയാൾ കുട്ടികളെ പീഡിപ്പിച്ചതെന്ന് കോടതി കണ്ടെത്തയിരുന്നു. അഞ്ച് വർഷത്തിലേറെയായി സ്‌കോളർഷിപ്പിൽ പഠിക്കുന്ന ദരിദ്രകുടുംബങ്ങളിൽ നിന്നുള്ള കുട്ടികളാണിവർ.
വിദ്യാർഥികൾക്ക് നഷ്ടപരിഹാരം സർക്കാർ നൽകണമെന്ന് കോടതി നിർദേശിച്ചു. 'ഇരകൾക്ക് നീതി ലഭിച്ചു' എന്നാണ് ചൊവ്വാഴ്ചത്തെ വിധി വന്നതിന് ശേഷം ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർമാൻ സുസാന്റോ പറഞ്ഞത്.
വെളിപ്പെടുത്തൽ ദേശീയ രോഷത്തിന് കാരണമായിട്ടുണ്ട്. പ്രസിഡന്റ് ജോക്കോ വിഡോഡോ കേസിൽ പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ടെന്ന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ പറയുന്നു. പ്രതിക്ക് വധ ശിക്ഷ നൽകണമെന്നാണ് പോസിക്യൂട്ടർമാരുടെ ആവശ്യം.