World
titanic submarine,missing submarine,titanic submarine missing,submarine missing,titanic submarine tour,submarine implosion,submarine titanic missing,submarine lost,titan submarine,submarine oxygen, ടൈറ്റാനിക്കിനരികെ തകർന്ന ടെറ്റന്റെ ഉൾകാഴ്ചകൾ,ടൈറ്റന്‍,ടൈറ്റാനിക് കപ്പല്‍,ടൈറ്റന്‍ അന്തര്‍വാഹിനി
World

മിനി വാനിന്റെ വലിപ്പം, തറയിൽ ഇരുത്തം, കൊടും തണുപ്പും ഇരുട്ടും; ടൈറ്റാനിക്കിനരികെ തകർന്ന ടെറ്റന്റെ അകക്കാഴ്ചകള്‍ ഇങ്ങനെ

Lissy P
|
23 Jun 2023 5:36 AM GMT

ടൈറ്റർ അന്തർവാഹിനിയല്ലെന്നും ലിഫ്റ്റ് പോലുള്ള സംവിധാനം മാത്രമാണെന്നും ഓഷ്യൻ ഗേറ്റ് സി.ഇ.ഒ സ്‌റ്റോക്ടൺ റഷ് മുമ്പൊരിക്കൽ വ്യക്തമാക്കിയിരുന്നു

സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 13,000 അടി താഴെ സ്ഥിതി ചെയ്യുന്ന ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനായി 'ടൈറ്റൻ' എന്ന ടൂറിസ്റ്റ് അന്തർവാഹിനി ഞായറാഴ്ചയാണ് യാത്ര തിരിച്ചത്. യാത്ര തുടങ്ങി ഏകദേശം ഒന്നാൽ ഒന്നേമുക്കാൽ മണിക്കൂറിനുള്ളിൽ അതിന്റെ മാതൃ കപ്പലായ പോളാർ പ്രിൻസുമായുള്ള ബന്ധം നഷ്ടപ്പെട്ടു. കടലിനുള്ളിലുണ്ടായ മർദത്തിൽ പേടകം പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ. അന്തർവാഹിനിയുടെ അവശിഷ്ടങ്ങൾ അന്വേഷണ സംഘം കണ്ടെത്തുകയും ചെയ്തു. ഇതോടെയാണ് അന്തർവാഹിനിയിലുണ്ടായിരുന്ന ഓഷ്യൻഗേറ്റ് സിഇഒയും സ്ഥാപകനുമായ സ്റ്റോക്ക്ടൺ റഷ്, ബ്രിട്ടീഷ് വ്യവസായി ഹാമിഷ് ഹാർഡിംഗ്, ഫ്രഞ്ച് മുങ്ങൽ വിദഗ്ധൻ പോൾ-ഹെൻറി നർജിയോലെറ്റ്, പാകിസ്താൻ ശതകോടീശ്വരൻ ഷഹ്സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകൻ സുലൈമാൻ ദാവൂദ് എന്നിവരുൾപ്പെടെ സഞ്ചാരികൾ മരിച്ചെന്ന് സ്ഥിരീകരിച്ചത്.


അഞ്ച് മുതിർന്നവർക്ക് കഷ്ടിച്ച് ഇരിക്കാവുന്ന ഒരു മിനിവാനിന്റെ വലുപ്പം മാത്രമായിരുന്നു ടൈറ്റൻ പേടകത്തിനുണ്ടായിരുന്നത്. മറ്റ് അന്തർവാഹിനിയിൽ നിന്ന് ഒരുപാട് വ്യത്യാസപ്പെട്ടതായിരുന്നു ടൈറ്റൻ. സമുദ്രത്തിന്റെ അടിയിലേക്ക് പോകാനും തിരിച്ചുവരാനും മാതൃകപ്പലിന്‍റെ പിന്തുണ ഇതിന് ആവശ്യമാണ്. പരമാവധി 10 മുതൽ 11 മണിക്കൂർവരെ മാത്രമേ ഈ അന്തർവാഹിനിക്ക് കടലിനടയിൽ ചെലവിടാൻ സാധിക്കൂ..അതേസമയം, മറ്റ് അന്തർവാഹിനികൾക്ക് മാസങ്ങളോളം വെള്ളത്തിനടിയിൽ കഴിയാൻ സാധിക്കും.


ഇരിക്കാനൊരു സീറ്റുപോലുമില്ല, കാഴ്ചകൾ കാണാൻ മോണിറ്റർ

പേടകത്തിനുള്ളിൽ സീറ്റിൽ ചാരിയിരുന്ന് കാഴ്ചകൾ കാണാൻ സാധിക്കുമെന്ന് കരുതിയാൽ തെറ്റി. അഞ്ചുപേർക്ക് കഷ്ടിച്ച് ഇരിക്കാവുന്ന അന്തർവാഹിനിയിൽ ഒരു സീറ്റുപോലുമില്ല. സഞ്ചാരികൾ നിലത്ത് കാലുമടക്കി ഇരിക്കണം.ഷൂ പോലും ധരിക്കാൻ പറ്റില്ല.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പേടകത്തിനുള്ളിൽ ഒരു ടോയ്ലറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.യാത്രയുടെ ലക്ഷ്യം തകർന്നുകിടക്കുന്ന ടൈറ്റാനിക് കപ്പൽ കാണുക എന്നതായിരുന്നു. എന്നാൽ ഈ കാഴ്ചകൾ ചെറിയൊരു ജനൽ മാത്രമായിരുന്നു ഉണ്ടായിരുന്നത്. മോണിറ്റർ വഴിയാണ് കൂടുതൽ കാഴ്ചകൾ യാത്രക്കാർക്ക് കാണാൻ സാധിക്കുക. ഫോട്ടോകളും 4k വീഡിയോകളും ഷൂട്ട് ചെയ്യാൻ കഴിവുള്ള ഇമേജിംഗ് ഉപകരണങ്ങളും പേടകത്തിന് പുറത്ത് സജ്ജീകരിച്ചിട്ടുണ്ട്.

ജീവവായു 96 മണിക്കൂർ മാത്രം, താങ്ങാനാകാത്ത തണുപ്പും ഇരുട്ടും

വെറും 96 മണിക്കൂർ നേരത്ത് മാത്രമുള്ള ഓക്‌സിജനായിരുന്നു പേടകത്തിലുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ മാതൃപേടകവുമായി ബന്ധം വിച്ഛേദിച്ച നിമിഷം മുതൽ ഓക്‌സിജൻ അളവ് തീരുന്നതിന് വരെയുള്ള സമയത്തിനുള്ളിൽ ഇവരെ കണ്ടെത്തുക എന്നതായിരുന്നു രക്ഷാപ്രവർത്തകരുടെ മുന്നിലുണ്ടായിരുന്ന വെല്ലുവിളി.

അതിന് പുറമെ ആഴക്കടലിലേക്ക് പോകും തോറും കൊടും തണുപ്പാണ് അനുഭവപ്പെടുക. ഈ തണുപ്പിനെ അതിജീവിക്കാനായി ഒരു ഹീറ്റർ ടൈറ്റനിലുണ്ട്. എന്നാൽ അത് ശ്വാശതമല്ലെന്ന് പേടകത്തിന്റെ കമ്പനി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. യാത്ര തീരും വരെ ഇത് പ്രവർത്തിക്കുമോ എന്ന് ഒരുറപ്പും കമ്പനി നൽകുന്നില്ല. മാത്രവുമല്ല, കനത്ത ഇരുട്ടായിരിക്കും പേടകത്തിനുള്ളിലുണ്ടാകുക.അടിത്തട്ടിലെ കൂടിയ മർദവും കനത്ത തണുപ്പും ഇരുട്ടും പരിമിതമായ ഓക്‌സിജനുമെല്ലാം യാത്രികരെ സാരമായി ബാധിക്കും.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പ്രവർത്തിക്കുന്നത് ഗെയിം കൺട്രോൾ മോഡലിൽ

ഓഷ്യൻഗേറ്റ് പറയുന്നതിനനുസരിച്ച് 23,000 പൗണ്ട് ഭാരവും കാർബൺ ഫൈബറും ടൈറ്റാനിയവും കൊണ്ട് നിർമ്മിച്ച പേടകമാണ് ടൈറ്റൻ. ടൈറ്റന്റെ ഭാഗങ്ങൾ തീർത്തും കുറഞ്ഞ സാങ്കേതിക വിദ്യകൊണ്ടാണ് നിർമിച്ചതെന്ന വിമർശനം മുൻപ് തന്നെ ഉയർന്നിട്ടുണ്ട്. ഇത് പ്രവർത്തിപ്പിക്കുന്നത് ഒരു ഗെയിമിംഗ് കൺട്രോളർ മോഡലിലാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. മാതൃകപ്പലായ പോളാർ പ്രിൻസ് കപ്പലുമായി ടെക്സ്റ്റ് സന്ദേശത്തിലൂടെയാണ് ആശയവിനിമയം നടത്തുക.ഓരോ 15 മിനിറ്റിലും ഈ സന്ദേശം അയക്കുന്നത് വളരെ പ്രധാനമാണ്. ഞായറാഴ്ച രാവിലെ 11:47 ഓടെയാണ് പേടകവും പോളാർ പ്രിൻസും തമ്മിലുള്ള അവസാന ആശയവിനിമയം നടന്നത്.


24 മണിക്കൂറിനകം തനിയെ സമുദ്രോപരിതലത്തിലേക്ക് ഉയർന്നുവരും ?

പര്യടനം തുടങ്ങി 24 മണിക്കൂറിന് ശേഷം സമുദ്ര ഉപരിതലത്തിലേക്ക് തനിയെ ഉയർന്നു വരുന്ന രീതിയിലാണ് ടൈറ്റൻ നിർമിച്ചത്. പുറത്ത് നിന്നുള്ള റിമോർട്ട് കൺട്രോളിന്റെ നിയന്ത്രം നഷ്ടമായാൽ അകത്ത് നിന്ന് ഹാർഡ് വയർ സംവിധാനത്തിലൂടെ പ്രൊപ്പലുകളെ പ്രവർത്തിക്കാനാകുന്ന സംവിധാനവും ഇതിനുണ്ടെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. എന്നാൽ ഇതിന്റെ പ്രവർത്തനത്തെക്കുറിച്ച് കൂടുതൽ വിശദാംശങ്ങളൊന്നും നൽകുന്നില്ല. ഓഷൻ ഗേറ്റ് പുറത്ത് വിട്ടിട്ടില്ല.

22 അടി നീളമുള്ള ടൈറ്റന്‍ ഒരു അന്തർവാഹിനിയല്ലെന്നും ഒരു ലിഫ്റ്റ് പോലുള്ള സംവിധാനം മാത്രമാണെന്നും ഓഷ്യൻ ഗേറ്റ് സി.ഇ.ഒ സ്‌റ്റോക്ടൺ റഷ് മുൻപൊരിക്കൽ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. പേടകത്തിൽ ആകെയുള്ളത് ഒരു ബട്ടൻ മാത്രമാണെന്നും ഇതിന് വളരെയധികം വൈദഗ്ദ്ധ്യം ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Similar Posts