അധിനിവേശകർക്കെതിരെ പ്രതികരിക്കാമെന്ന് 'മെറ്റ'; ഇൻസ്റ്റഗ്രാമിന് റഷ്യയിൽ വിലക്ക്
|യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അധിനിവേശം നടത്തുന്നവർക്കെതിരെയുള്ള പ്രതിഷേധം പ്രകടിപ്പിക്കാൻ അവസരം നൽകുമെന്ന് 'മെറ്റ' അധികൃതർ പറഞ്ഞിരുന്നു
അധിനിവേശകർക്കെതിരെ പ്രതികരിക്കാമെന്ന് ഉടമസ്ഥരായ 'മെറ്റ' നയം മാറ്റിയ സാഹചര്യത്തിൽ റഷ്യൻ സൈനികർക്കെതിരെ അതിക്രമത്തിന് ആഹ്വാനം ചെയ്യപ്പെടുന്നുവെന്ന് കാണിച്ച് ഫേസ്ബുക്കിന് പുറമേ ഇൻസ്റ്റഗ്രാമിനും റഷ്യയിൽ വിലക്കേർപ്പെടുത്തുന്നു. റഷ്യയുടെ ഔദ്യോഗിക മാധ്യമനിരീക്ഷണ സംവിധാനമായ റോസ്കോംനഡ്സോറാണ് ഇക്കാര്യം അറിയിച്ചത്. തീവ്രപ്രവർത്തന സംഘമായി മെറ്റയെ വിശേഷിപ്പിക്കുകയും ചെയ്തു. റഷ്യൻ പ്രസിഡൻറിനും സൈനികർക്കുമെതിരെയുള്ള ആഹ്വാനങ്ങളെ അനുവദിക്കുന്ന മെറ്റ റഷ്യയിലെ സാധാരണക്കാർക്കെതിരെയുള്ള പോസ്റ്റുകൾ നീക്കം ചെയ്യുന്നുണ്ട്.
Russia threatens Instagram ban in response to Meta allowing violent threats against soldiers https://t.co/xjTrpG5HEF pic.twitter.com/xtKyO2JTCY
— The Verge (@verge) March 11, 2022
റഷ്യൻ ഭരണകൂടത്തിനും സൈനികർക്കുമെതിരെയുള്ള പോസ്റ്റുകൾ അനുവദിക്കുന്നതിനാൽ റഷ്യൻ പ്രോസിക്യൂട്ടർ ജനറൽ ഓഫിസ് മെറ്റക്കെതിരെ വെള്ളിയാഴ്ച ക്രിമിനൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. റഷ്യൻ പ്രോപഗണ്ട, തീവ്രവാദ നിയമങ്ങൾ ഉദ്ധരിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
Tass reporting that Russia's prosecutor general's office just stopped the work of its official Instagram page (with 237k followers) after accusing the outlet of inciting murder and proposing to ban it in Russia.
— Polina Ivanova (@polinaivanovva) March 11, 2022
Expect more such insta-harakiris to come. pic.twitter.com/XTaMzQxWDK
റഷ്യൻ മാധ്യമങ്ങൾക്ക് അനുമതി നിഷേധിക്കുന്നുവെന്ന് കാണിച്ച് മാർച്ച് നാലിന് റോസ്കോംനഡ്സോർ ഫേസ്ബുക്കിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. റഷ്യൻ മാധ്യമങ്ങൾക്കെതിരെ വിവേചനം കാണിച്ച 26 കേസുകൾ ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. മെറ്റയുടെ കീഴിലുള്ള ഫേസ്ബുക്കിനും ഇൻസ്റ്റഗ്രാമിനും നിരോധനം ഏർപ്പെടുത്തിയെങ്കിലും മെസേജിങ് ആപ്പായ വാട്സ്ആപ്പിന് നിയന്ത്രണമില്ല. യുട്യൂബിനും ട്വിറ്ററിനും രാജ്യത്ത് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
Russia says it's moving to ban Instagram: https://t.co/UhMpR2e2bi
— Brian Fung (@b_fung) March 11, 2022
And according to state media, Meta could be declared an "extremist organization": https://t.co/EDwbWUU5rE
Huge ramifications for the many, many people in Russia who rely on these platforms for information.
യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അധിനിവേശം നടത്തുന്നവർക്കെതിരെയുള്ള പ്രതിഷേധം പ്രകടിപ്പിക്കാൻ അവസരം നൽകുമെന്ന് മെറ്റ അധികൃതർ പറഞ്ഞിരുന്നു. ഈ നയപ്രകാരമാണ് അധിനിവേശം നടത്തുന്ന രാജ്യത്തിന്റെ ഭരണാധികാരികൾക്കെതിരെയുള്ള പോസ്റ്റുകൾ അനുവദിക്കുന്നത്. അതേസമയം, മെറ്റയുടെ തീവ്രവാദ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് യുഎസ് അധികൃതരോട് ആവശ്യപ്പെട്ട് യുഎസ്എയിലെ റഷ്യൻ എംബസി ട്വീറ്റ് ചെയ്തിട്ടുണ്ട്. ഫേസ്ബുക്കിലെയും ഇൻസ്റ്റഗ്രാമിലെയും ഉപഭോക്താക്കൾ സത്യത്തിന്റെയും മാനദണ്ഡം നിർണയിക്കാനും രാജ്യങ്ങളെ പരസ്പരം പോരടിപ്പിക്കാനുമുള്ള അധികാരം ഉടമകൾക്ക് നൽകിയിട്ടില്ലെന്നും ട്വീറ്റിൽ പറഞ്ഞു.
⚡️Russia blocks Instagram.
— The Kyiv Independent (@KyivIndependent) March 11, 2022
Russia has blocked the social network after its parent company, Meta, said it would relax its hate speech policy, allowing calls for violence against Russian President Vladimir Putin and Russian troops fighting in Ukraine.
റഷ്യയിലെ നിരോധനം മറികടക്കാനുള്ള നീക്കവുമായി ട്വിറ്റർ നടപടി തുടങ്ങിയിരുന്നു. രാജ്യത്തെ ഉപഭോക്താക്കൾക്ക് ട്വിറ്റർ ഉപയോഗിക്കാൻ സൗകര്യം ഒരുക്കുന്നതിന് ട്വിറ്ററിന്റെ ഡാർക്ക് വെബ്ബ് ടോർ പതിപ്പ് കമ്പനി പുറത്തിറക്കി. ടോർ ഒനിയൻ സേവനം ഉപയോഗിച്ച് നിരോധനം മറികടന്ന് ട്വിറ്റർ ഉപയോഗിക്കാൻ ഇനി റഷ്യയിലുള്ളവർക്ക് കഴിയും. ട്വിറ്ററിനെ പിന്തുണയ്ക്കുന്ന ബ്രൗസറുകളുടെ പട്ടികയിൽ ഇപ്പോൾ ടോർ ഒനിയൻ സേവനത്തേയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താവിന്റെ ഇന്റർനെറ്റ് കണക്ഷനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സെർവറുകളിലൂടെ കടത്തിവിട്ടാണ് ടോർ പ്രാദേശിക ഇന്റർനെറ്റ് സെൻസർഷിപ്പുകളെ മറികടക്കുന്നത്. സൈബർ സുരക്ഷാ ഉദ്യോഗസ്ഥനും ടോർ ഒനിയൻ സേവനം തയ്യാറാക്കുന്നതിനായുള്ള എന്റർപ്രൈസ് ഒനിയൻ ടൂൾകിറ്റിന്റെ ഡിസൈനറുമായ അലെക് മഫെറ്റാണ് ട്വിറ്ററിന്റെ ടോർ പ്രോജക്ട് ഒനിയൻ സേവനം പ്രഖ്യാപിച്ചത്.
Call on @AAzoulay to draw attention to Meta platform policy change allowing Facebook and Instagram users to call for violence against Russians. We demand @UNESCO within the framework of its mandate to respond to incitement of hate speech.#StopHatingRussians pic.twitter.com/hj8ppBPG4O
— RussianMissionUNESCO (@unesco_russia) March 11, 2022
ഷോർട് വിഡിയോ ഷെയറിങ് ആപ്പായ ടിക്ടോകും റഷ്യയിൽ അവരുടെ സ്ട്രീമിങ് സേവനം താൽക്കാലികമായി നിർത്തലാക്കിയിരുന്നു. പുതിയ ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നതിനും വിലക്കുണ്ട്. റഷ്യ നടപ്പിലാക്കിയ പുതിയ വ്യാജ വാർത്താ നിയമത്തിൽ പ്രതിഷേധിച്ചുള്ള നടപടിയാണെന്നാണ് സൂചന.
☝️We demand that 🇺🇸 authorities stop the extremist activities of @Meta, take measures to bring the perpetrators to justice. Users of #Facebook & #Instagram did not give the owners of these platforms the right to determine the criteria of truth and pit nations against each other. https://t.co/1RkrjRmEtA pic.twitter.com/sTacSm4nDt
— Russian Embassy in USA 🇷🇺 (@RusEmbUSA) March 11, 2022
റഷ്യയുടെ ഫേസ്ബുക്ക് നിരോധനത്തിനെതിരെ പോരാടുമെന്ന് ഫേസ്ബുക്ക് ഉടമകളായ മെറ്റ കമ്പനിയുടെ സി.ഒ.ഒ ഷേര്‍ലി സാന്‍ഡ്ബെര്‍ഗ് അറിയിച്ചു. മെറ്റയുടെ ആസ്ഥാനം ദുബൈയില്‍ തുറന്നതിന് പിന്നാലെ ദുബൈ എക്സ്പോയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഏകാതിപതികള്‍ക്ക് സാമൂഹിക മാധ്യമങ്ങളോട് വിരോധമാണ്. അതുകൊണ്ടാണ് പുടിന് നിരോധനം ഏര്‍പെടുത്തിയത്. സാമൂഹിക മാധ്യമങ്ങള്‍ എത്തുന്നതിന് മുന്‍പ് റഷ്യയില്‍ മാധ്യമങ്ങളെ നിയന്ത്രിച്ചിരുന്നത് ഒരു കേന്ദ്രമായിരുന്നു. സോഷ്യല്‍ മീഡിയ എത്തിയതോടെ ജനങ്ങള്‍ പൊതുസമൂഹത്തോട് സംസാരിക്കാനും പ്രതികരിക്കാനും തുടങ്ങി. ഫേസ്ബുക്ക് നിരോധിച്ചതോടെ റഷ്യയിലെ ജനങ്ങളുടെ ശബ്ദം ലോകത്തിന് മുന്നില്‍ വിലക്കപ്പെട്ടിരിക്കുകയാണ്. ഇതിനെതിരെയുള്ള പോരാട്ടങ്ങള്‍ തുടരുമെന്നും അവര്‍ പറഞ്ഞു.
Instagram banned in Russia for calling for violence against Russian troops