ഒറ്റനോട്ടത്തില്‍ മാമ്പഴം, പക്ഷെ തുറന്നു നോക്കിയപ്പോഴോ? സോഷ്യല്‍മീഡിയയെ കണ്‍ഫ്യൂഷനടിപ്പിച്ച് ഒരു വീഡിയോ
|സിപ്പ് കാണുമ്പോള്‍ മാമ്പഴത്തിന്‍റെ രൂപത്തിലുള്ള പഴ്സ് ആയിരിക്കുമെന്നാണ് ആദ്യം വിചാരിക്കുക
ഒരു മാമ്പഴമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയെ കുഴപ്പിച്ചുകൊണ്ടിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ മാമ്പഴമാണെന്ന് തോന്നുമെങ്കിലും സൈഡിലുള്ള സിപ്പ് കാണുമ്പോഴാണ് കാഴ്ച്ചക്കാരെ കണ്‍ഫ്യൂഷനാക്കുന്നത്.
സിപ്പ് കാണുമ്പോള്‍ മാമ്പഴത്തിന്‍റെ രൂപത്തിലുള്ള പഴ്സ് ആയിരിക്കുമെന്നാണ് ആദ്യം വിചാരിക്കുക. എന്നാല്‍ സിപ്പ് തുറക്കുമ്പോഴാണ് അതിനുള്ളില്‍ മാമ്പഴം തന്നെയാണെന്ന് മനസിലാകുന്നത്. അല്‍പമൊന്നു കുഴപ്പിക്കുമെങ്കിലും സോഷ്യല്‍മീഡിയയില്‍ ഈ വീഡിയോ വൈറലായിട്ടുണ്ട്. 2.1 മില്യണ്‍ പേരാണ് ഇതുവരെ വീഡിയോ കണ്ടത്. 50,000ത്തിലധികം ലൈക്കും വീഡിയോക്ക് ലഭിച്ചിട്ടുണ്ട്.
ഫ്രൂട്ട് കാര്‍വിംഗിന്‍റെ ഉത്തമ ഉദാഹരമാണ് ഈ വീഡിയോ. പഴങ്ങളിലും പച്ചക്കറികളിലും കൊത്തുവേല ചെയ്ത് അലങ്കാര വസ്തുക്കളാക്കി മാറ്റുന്നതാണ് ഫ്രൂട്ട് കാർവിംഗ്. വെജിറ്റബിൾ കാർവിംഗ് എന്നും ഇത് അറിയപ്പെടുന്നു. യൂറോപ്പ്, ഏഷ്യൻ രാജ്യങ്ങളായ തായ്‌ലാന്‍റ്, ചൈന, ജപ്പാൻ എന്നിവിടങ്ങളിലും സവിശേഷ സന്ദർഭങ്ങളിൽ ഈ കലാവിരുന്ന് ഒരുക്കാറുണ്ട്.എല്ലാത്തരം പഴങ്ങളും ഉപയോഗിക്കാറുണ്ടെങ്കിലും തണ്ണിമത്തൻ, ആപ്പിൾ, സ്ട്രോബെറി, പൈനാപ്പിൾ എന്നിവയാണ് ഏറ്റവും അനുയോജ്യം.