World
syria israel airstrikes
World

ഇസ്രായേൽ വ്യോമാക്രമണം; സിറിയയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 25 ആയി

Web Desk
|
10 Sep 2024 1:23 AM GMT

ബൈഡന്‍റെ നേതൃത്വത്തിൽ ഗസ്സയിലെയും മേഖലയിലെയും സ്ഥിതിഗതികൾ വിലയിരുത്തി അമേരിക്കൻ ദേശീയസുരക്ഷാ സമിതി രംഗത്തെത്തി

തെല്‍ അവിവ്: സിറിയയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 25 ആയി. ഹിസ്​ബുല്ലക്ക്​ ആയുധം കൈമാറുന്ന കേന്ദ്രത്തിനു നേരെയാണ്​ ആക്രമണം നടത്തിയതെന്ന ഇസ്രായേൽ ആരോപണം ഇറാൻ തള്ളി. ബൈഡന്‍റെ നേതൃത്വത്തിൽ ഗസ്സയിലെയും മേഖലയിലെയും സ്ഥിതിഗതികൾ വിലയിരുത്തി അമേരിക്കൻ ദേശീയസുരക്ഷാ സമിതി രംഗത്തെത്തി.

സി​റി​യ​യി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ങ്ങ​ളി​ൽ കൊല്ലപ്പെട്ടവരുടെ എണ്ണം 25 ആയി. 52ലേ​റെ പേ​ർ​ക്ക് പ​രി​ക്കേറ്റു. ഇ​വ​രി​ൽ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണ്. മധ്യ സിറിയയിൽ ഹ​മ പ്ര​വി​ശ്യ​യി​ലെ മ​സ്യാ​ഫ് ​മേ​ഖ​ല​യിലാണ്​ ആക്രമണം നടന്നത്​. തീ​ര ന​ഗ​ര​മാ​യ താ​ർ​തൂ​സി​ന​ടു​ത്തും ആ​ക്ര​മ​ണം ഉണ്ടായി.സിവിലിയൻമാരാണ്​ കൊല്ലപ്പെട്ടവരിൽ ഏറെയും. ലബനാനിലെ ഹിസ്​ബുല്ലക്ക്​ ആയുധവിതരണം നടക്കുന്ന കേ​ന്ദ്രങ്ങളിലാണ്​ ആക്രമണം നടത്തിയതെന്ന വാദം ഇറാനും സിറിയയും നിഷേധിച്ചു. തെഹ്​റാൻ പിന്തുണയുള്ള കേന്ദ്രം തകർത്തുവെന്ന ഇസ്രായേൽ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന്​ ഇറാൻ വിദേശകാര്യ മന്ത്രാലയ വക്​താവ്​ നാസർ കനാനി പറഞ്ഞു. സിറിയക്കെതിരായ ഇസ്രായേൽആക്രമണത്തെ ഒമാൻ ഉൾപ്പെടെ വിവിധ രാജ്യങ്ങൾ അപലപിച്ചു.

ഗസ്സയിൽ തുടരുന്ന ഇസ്രായേൽ ആക്രമണത്തിന്​ അറുതി വരുത്താൻ അറബ്​, മുസ്​ലിം ലോകം കൂടുതൽ ശക്​തമായ നടപടികൾ സ്വീകരിക്കണമെന്ന്​ തുർക്കി പ്രസിഡന്‍റ്​ ഉർദുഗാൻ ആവശ്യപ്പെട്ടു. വെടിനിർത്തൽ ചർച്ച നിലച്ചിരിക്കെ, ഗസ്സയിൽ സ്വീകരിക്കേണ്ട തുടർ നീക്കങ്ങളും മേഖലയിലെ പ്രതിസന്​ധിയും ബൈഡൻ ഭരണകൂടം ചർച്ച ചെയ്തതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തു. ദേശീയസുരക്ഷാ സമിതി യോഗത്തിലാണ്​ ചർച്ച നടന്നത്​. ഹമാസ്​ പിടിയിലുള്ള ആറ്​ അമേരിക്കൻ ബന്ദികളുടെ മോചനത്തിന്​ മധ്യസ്ഥ രാജ്യങ്ങളുമായി ബൈഡൻ പ്രത്യേക ചർച്ച നടത്തിയതായും റിപ്പോർട്ടുണ്ട്​.

ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ ഇന്നലെ 33 പേർ കൊല്ലപ്പെട്ടു. വടക്കൻ ഗസ്സയിൽ യു.എൻ വാഹനവ്യൂഹം ഇസ്രായേൽ സേന തടഞ്ഞു. ഫലസ്തീൻ പോരാളികളുടെ സാന്നിധ്യം മുൻനിർത്തിയാണ്​ നടപടിയെന്ന ഇസ്രായേൽ വാദം യു.എൻ തള്ളി. അതിനിടെ, പുതിയ അധ്യയനവർഷത്തിലും പഠനം നിഷേധിക്കപ്പെട്ട സ്ഥിതിയിൽ ഗസ്സ വിദ്യാർഥികൾ. ആറ്​ ലക്ഷത്തിലേറെ വിദ്യാർഥികൾക്കാണ്​ രണ്ടാം വർഷവും അക്ഷരങ്ങൾ നിഷേധിക്കപ്പെടുന്നത്.

Similar Posts