World
southern gaza
World

ഗസ്സയിൽ സഹായ വിതരണത്തിന് വഴിയൊരുക്കുമെന്ന് ഇസ്രായേൽ സൈന്യം

Web Desk
|
17 Jun 2024 1:50 AM GMT

പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപനത്തെ എതിർത്തു

തെല്‍ അവിവ്: സഹായ വിതരണത്തിനായി ദക്ഷിണ ഗസ്സയിലേക്കുള്ള വഴിയിൽ പകൽ സമയം ആക്രമണം നടത്തില്ലെന്ന് ഇസ്രായേൽ സൈന്യം. അതേസമയം പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപനത്തെ എതിർത്തു. യുഎസ് മുന്നോട്ട് വെച്ച് വെടിനിർത്തൽ നിർദേശം ഫലപ്രദമായ പരിഹാരമാണെന്ന് പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു. പ്രഖ്യാപിത നിലപാടുകളിൽ ഊന്നിയ ഏതൊരു ചർച്ചയ്ക്കും തയ്യാറാണെന്ന് ഹമാസ് അറിയിച്ചു.

റ​ഫ മേ​ഖ​ല​യി​ൽ 11 മണിക്കൂർ നീളുന്ന പകൽ വെ​ടി​നി​ർ​ത്ത​ൽ വഴി ഗസ്സയിലേക്കുള്ള മുടങ്ങിയ സഹായവിതരണം പുനഃസ്​ഥാപിക്കാൻ വഴിയൊരുക്കുമെന്ന്​ ഇസ്രായേൽ സൈന്യം അറിയിച്ചു. അന്തർദേശീയ സമൂഹത്തി​ന്‍റെയും യു.എന്നിന്‍റെയും ഇടപടലുകളെ തുടർന്നാണ്​ തീരുമാനം. പരിമിത തോതിലാണെങ്കിലും നടപടി സ്വാഗതാർഹമെന്ന്​ യു.എൻ വ്യക്തമാക്കി.

രാവിലെ എ​ട്ടു​മു​ത​ൽ ​വൈ​കിട്ട് ഏ​ഴു​മ​ണി​ വ​രെ​യു​ള്ള വെ​ടി​നി​ർ​ത്ത​ൽ ഇ​നി​യൊ​ര​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ തു​ട​രാനായിരുന്നു സേനാ തീരുമാനം. ഇ​സ്രാ​യേ​ൽ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ക​റം അ​ബൂ​സാ​ലിം ക്രോ​സി​ങ്ങി​ന​ടു​ത്ത് ട്ര​ക്കു​ക​ൾ​ക്ക് പ്ര​ശ്ന​ങ്ങ​ളി​ല്ലാ​തെ എ​ത്താ​ൻ ഇത്​ വ​ഴി​യൊ​രു​ക്കും. സ​ലാ​ഹു​ദ്ദീ​ൻ ഹൈ​വേ​യി​ലൂ​ടെ സു​ഗ​മ യാ​ത്ര​ക്കും വെ​ടി​നി​ർ​ത്ത​ൽ സ​ഹാ​യ​ക​ര​മാ​കും. ​ എന്നാൽ നടപടിയെ തള്ളി ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു രംഗത്തുവന്നു. പകൽ വെടിനിർത്തൽ എന്ന സൈനിക തീരുമാനം കൈക്കൊണ്ട വിഡ്ഢിയെ പുറന്തള്ളുമെന്ന്​ നെതന്യാഹു താക്കീതും​ ചെയ്​തു.

ഇസ്രായേൽ സൈനിക, രാഷ്​ട്രീയ നേതൃത്വങ്ങൾക്കിടയിലെ ഭിന്നതയാണ്​ ഇതോടെ കൂടുതൽ രൂക്ഷമായത്​. അ​ന്താ​രാ​ഷ്ട്ര ഏ​ജ​ൻ​സി​ക​ളും യു.​എ​ന്നു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ​ക്കു​ശേ​ഷ​മാ​ണ് വെ​ടി​നി​ർ​ത്ത​ൽ തീ​രു​മാ​ന​മെ​ന്ന്​ സൈ​ന്യം അറിയിച്ചിരുന്നു. ഇ​സ്രാ​യേ​ൽ സൈ​ന്യം കഴിഞ്ഞ മാസം റ​ഫ​യി​ലേ​ക്ക് ക​ട​ന്ന​തോ​ടെ ക​റം അ​ബൂ​സാ​ലിം ക്രോ​സി​ങ് വ​ഴി സ​ഞ്ചാ​രം തടഞ്ഞി​രു​ന്നു. ഖാ​ൻ യൂ​നു​സ്, മു​വാ​സി, മ​ധ്യ ഗ​സ്സ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​മു​ള്ള സ​ഹാ​യ വിതരണവും ഇതോടെ തടസപ്പെടുകയായിരുന്നു.

അതിനിടെ, താൻ മുന്നോട്ടു വെച്ച വെടിനിർത്തൽ നിർദേശം അംഗീകരിച്ചാൽ ഗസ്സയിൽ സമാധാനം ഉറപ്പാണെന്ന്​ യു.എസ്​ പ്രസിഡന്‍റ്​ ജോ ബൈഡൻ പറഞ്ഞു. ബക്രീദ്​ ദിന സന്ദേശത്തിലാണ്​ ബൈഡന്‍റെ പ്രതികരണം. ഗസ്സയിൽ ആയിരങ്ങൾ കൊല്ലപ്പെട്ടിരിക്കെയുള്ള പെരുന്നാൾ ഏറെ ദുഃഖകരം തന്നെയാണെന്നും ബൈഡൻ ചൂണ്ടിക്കാട്ടി. ആക്രമണം അവസാനിപ്പിക്കുക, സൈന്യം ഗസ്സ വിടുക ഉൾപ്പെടെ പ്രഖ്യാപിത ലക്ഷ്യങ്ങ​ൾ അംഗീകരിക്കുന്ന ഏതൊരു വെടിനിർത്തൽ ചർച്ചയോടും ​അനുഭാവം തന്നെയാണുള്ളതെന്ന്​ ഹമാസ്​ രാഷ്​ട്രീയകാര്യ മേധാവി ഇസ്​മാഈൽ ഹനിയ്യ പറഞ്ഞു. ഇസ്രായേൽ ആക്രമണത്തിനിടയിൽ ആയിരുന്നു ഗസ്സ നിവാസികളുടെ ഇന്നലത്തെ പെരുന്നാൾ ആഘോഷം. മസ്​ജിദുൽ അഖ്​സയിൽ പെരുന്നാൾ നമസ്​കാരത്തിനെത്തിയവരെ സുരക്ഷാ വിഭാഗം തടഞ്ഞു. ഗസ്സയിലുടനീളം പട്ടിണി പിടിമുറുക്കുന്നതായി യു.എന്‍ മുന്നറിയിപ്പ് നല്‍കി.

Related Tags :
Similar Posts