World
ഗസ്സയിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം
World

ഗസ്സയിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം

Web Desk
|
4 July 2021 10:51 AM GMT

ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്

ഗസ്സയിലെ ഹമാസ് കേന്ദ്രങ്ങളിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം. ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്. ഗസ്സയിൽ നിന്നും ബലൂൺ ബോംബ് ആക്രമണമുണ്ടായതിന് തിരിച്ചടിച്ചതാണെന്നാണ് ഇസ്രായേൽ വാദം.

ഗസ്സയുടെ പടിഞ്ഞാറൻ ഭാഗത്തും വടക്കേ മുനമ്പിലുമാണ് അക്രമണമുണ്ടായതെന്ന് ദൃസ്സാക്ഷികളെയും സുരക്ഷാ വൃത്തങ്ങളെയും ഉദ്ദരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഇസ്രായേലിലേക്ക് ബലൂൺ ബോംബ് ആരാണ് അയച്ചതെന്ന് വ്യക്തമല്ലെങ്കിലും ഹമാസ് ആണെന്നാണ് ഇസ്രായേൽ വാദം. ആക്രമണത്തിൽ ആർക്കെങ്കിലും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.

"ഇസ്രായേലിനു നേരെ നടന്ന ബലൂൺ ബോംബ് ആക്രമണത്തിന് മറുപടി ആയിട്ടാണ് വ്യോമാക്രമണം നടത്തിയത്. " - ഇസ്രായേൽ സൈന്യം പ്രസ്താവനയിൽ പറഞ്ഞു. വ്യാഴാഴ്ച ഗസ്സയിൽ നിന്നുള്ള ബലൂൺ ബോംബ് പതിച്ച് ഇസ്രായേലിലെ എഷ്‌കോൾ മേഖലയിൽ ചെറിയ രീതിയിൽ തീപിടുത്തമുണ്ടായിരുന്നു. ഇതിനു മറുപടിയെന്നോണം വെള്ളിയാഴ്ച പുലർച്ചെ വ്യോമാക്രമണം നടത്തിയിരുന്നു. ഹമാസിന്റെ ആയുധ നിർമ്മാണ കേന്ദ്രങ്ങളാണ് ആക്രമിച്ചതെന്ന് ഇസ്രായേൽ പറഞ്ഞിരുന്നു.

ഗസ്സക്ക് നേരെ ഇസ്രായേൽ നടത്തിയ തുടർച്ചയായ പതിനൊന്ന് ദിവസം നീണ്ടു നിന്ന ആക്രമണങ്ങൾക്ക് ആഴ്ചകൾക്ക് ശേഷമാണ് ശനിയാഴ്ചത്തെ ആക്രമണം. 66 കുട്ടികളുൾപ്പെടെ 260 ഫലസ്തീനികൾ ഈ ആക്രമണത്തിൽ മരണപ്പെട്ടിരുന്നു. മെയ് മാസം നടന്ന ആക്രമണങ്ങൾക്ക് വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷം ഇത് നാലാം തവണയാണ് ഗസ്സക്ക് നേരെ ഇസ്രായേൽ വ്യോമാക്രമണം നടത്തുന്നത്.

Related Tags :
Similar Posts