World
cease fire gaza

പ്രതീകാത്മക ചിത്രം

World

ഗസ്സയില്‍ താത്കാലിക വെടിനിര്‍ത്തല്‍ വൈകും

Web Desk
|
23 Nov 2023 3:17 AM GMT

വെടിനിര്‍ത്തല്‍ ഇന്ന് രാവിലെ 10ന് നടപ്പാകുമെന്നായിരുന്നു ഹമാസ് അറിയിച്ചിരുന്നത്

തെല്‍ അവിവ്: ഗസ്സയിൽ താത്കാലിക വെടിനിർത്തൽ നടപ്പാകുന്നത് വൈകും. ബന്ദി കൈമാറ്റം നാളെയോടെയെന്ന് ഇസ്രായേൽ അറിയിച്ചു. വെടിനിര്‍ത്തല്‍ ഇന്ന് രാവിലെ 10ന് നടപ്പാകുമെന്നായിരുന്നു ഹമാസ് പ്രസ്താവന.വെടിനിര്‍ത്തലിന് ശേഷം ഗസ്സയില്‍ വീണ്ടും ആക്രമണം തുടങ്ങുമെന്ന് ഇസ്രായേല്‍ അറിയിച്ചു.

ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന ചില ഫലസ്തീനികളെ കൈമാറുന്നത് വെള്ളിയാഴ്ച ആയിരിക്കുമെന്ന് ഒരു മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥൻ പറഞ്ഞു. ബന്ദികളുടെ കൈമാറ്റം നടപ്പാകുന്നതോടെ ഗസ്സയിലേക്ക്​ കൂടുതൽ സഹായം എത്തിക്കും.48 ദിവസങ്ങൾ നീണ്ട ആക്രമണത്തിനൊടുവിൽ ഖത്തറി​ന്‍റെയും ഈജിപ്​തി​ന്‍റെയും മധ്യസ്​ഥതയിലാണ് ഇസ്രായേലും ഹമാസും വെടിനിര്‍‌ത്തല്‍ കരാറില്‍ ഒപ്പുവച്ചത്. കരാർ ലംഘിച്ചാൽ ആക്രമണം പുനരാരംഭിക്കാൻ മടിക്കില്ലെന്നാണ് നെതന്യാഹുവി​ന്‍റെ മുന്നറിയിപ്പ്​.

150 ഫലസ്​തീൻ തടവുകാർക്കു പകരം ഹമാസ്​ പിടിയിലുള്ള ബന്ദികളിൽ നിന്ന്​ 50 സ്​ത്രീകളെയും കുട്ടികളെയും കൈമാറാനാണ്​ കരാർ വ്യവസ്​ഥ. കൈമാറേണ്ട തടവുകാരുടെ പട്ടികക്ക്​ ഇസ്രായേലും ബന്ദികളുടെ പട്ടികക്ക്​ ഹമാസും രൂപം നൽകി. കൂടുതൽ ബന്ദികളെ മോചിപ്പിച്ച്​ സമഗ്ര വെടിനിർത്തലിലേക്ക്​ കാര്യങ്ങൾ നീക്കണമെന്ന വിവിധ ലോക രാജ്യങ്ങളുടെ അഭ്യർഥന തൽക്കാലം അംഗീകരിക്കില്ലെന്ന്​ നെതന്യാഹു വ്യക്തമാക്കിയിരുന്നു.

Similar Posts