World
netanyahu
World

ഗസ്സയിൽ ആക്രമണം വ്യാപിപ്പിക്കാനുറച്ച് ഇസ്രായേൽ; യുദ്ധം നിർണായക ഘട്ടത്തിലെന്ന് നെതന്യാഹു

Web Desk
|
2 July 2024 1:45 AM GMT

ജെനിൻ നഗരത്തിൽ ഫലസ്​തീൻ പോരാളികളുടെ ആക്രമണത്തിൽ പരിക്കേറ്റ ഇസ്രായേൽ സൈനികൻ കൊല്ലപ്പെട്ടു

തെല്‍ അവിവ്: ഗസ്സയിൽ ഇസ്രായേലും ഹമാസും തമ്മിൽ കനത്ത തെരുവു യുദ്ധം നടക്കുന്നതിനിടെ ആക്രമണം വ്യാപിപ്പിക്കാനുറച്ച്​ നെതന്യാഹു സർക്കാർ . ആക്രമണം നിർത്താതെ പിറകോട്ടില്ലെന്ന നിലപാടിലാണ് ഹിസ്​ബുല്ല . ഇസ്രായേൽ തടവറകളിൽ ഫലസ്തീനികൾ നേരിടുന്നത്​ കൊടിയ പീഡനമെന്ന്​ സൈന്യം വിട്ടയച്ച അൽ-ശിഫ ആശുപത്രി മേധാവി വെളിപ്പെടുത്തി. ജെനിൻ നഗരത്തിൽ ഫലസ്​തീൻ പോരാളികളുടെ ആക്രമണത്തിൽ പരിക്കേറ്റ ഇസ്രായേൽ സൈനികൻ കൊല്ലപ്പെട്ടു.

വടക്കൻ, തെക്കൻ ഗസ്സകളിൽ ഇസ്രായേൽ ആക്രമണം രൂക്ഷം. ഖാൻ യൂനുസ്​, റഫ എന്നിവിടങ്ങളിൽ നിന്ന്​ ജനങ്ങളോട്​ ഒഴിഞ്ഞു പോകാൻ ആവശ്യപ്പെട്ട സൈന്യം ശക്​തമായ ആക്രമണത്തിനുള്ള തയ്യാറെടുപ്പിലാണ്​. ഖാൻ യൂനുസിൽ നിന്ന്​ ഇസ്രായേൽ നഗരങ്ങളെ ലക്ഷ്യമിട്ട്​ ഇന്നലെ ഇരുപതോളം റോക്കറ്റുകൾ അൽഖസ്സാം ബ്രിഗേഡ്​ അയച്ചിരുന്നു. തുടർന്നാണ്​ ആളുകളോട്​ ഒഴിഞ്ഞുപോകാൻ സൈന്യം ആവശ്യപ്പെട്ടത്​. തെക്കൻ ഖാൻ യൂനുസിലെ യൂറോപ്യൻ ഗസ്സ ആശുപത്രിയിൽ നിന്ന്​ രോഗികളെയും അഭയാർഥികളെയും രാത്രി അടിയന്തരമായി ഒഴിപ്പിച്ചു. ഏതാനും രോഗികളെ നാസർ ആശുപത്രിയിലേക്ക്​ മാറ്റി.

ഹമാസിന്‍റെ സൈനികശക്​തി ദുർബലപ്പെടുത്തിയെന്നും വൈകാതെ ലക്ഷ്യം നേടുമെന്നും നെതന്യാഹു അവകാശപ്പെട്ടു. ഗസ്സയിലെ ആക്രമണം നിർണായക ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ലബനാനു നേരെ വ്യാപകയുദ്ധം ഒഴിവാക്കാനാണ്​ ഇസ്രായേൽ നീക്കമെന്ന്​ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. സംഘർഷം ലഘൂകരിച്ച്​ യുദ്ധവ്യാപ്​തി തടയണമെന്ന്​ അമേരിക്കയും യൂറോപ്യൻ യൂനിയനും ​ ഇസ്രായേലിനോട്​ ആവശ്യപ്പെട്ടു. ഖാൻ യൂനുസ്​, ശുജാഇയ, റഫ എന്നിവിടങ്ങളിൽ ഇസ്രായേൽ തുടരുന്ന ആക്രമണങ്ങളിൽ ഇന്നലെയും നിരവധി പേർ കൊല്ലപ്പെട്ടു ഹമാസ്​ സൈനികശേഷി വീണ്ടെടുക്കുന്നത്​ തടയാനാണ്​ ശുജാഇയക്കു നേരെയുള്ള ആക്രമണമെന്ന്​ ഇസ്രായേൽ സേന പ്രതികരിച്ചു.

യുദ്ധാനന്തര ഗസ്സയുടെ ഭരണം സംബന്​ധിച്ച ഗൗരവപൂർണമായ ചർച്ചകൾ നടക്കുന്നതായി യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി ആൻറണി ബ്ലിങ്കന്‍ പറഞ്ഞു. ഗസ്സയിൽ ഇസ്രായേൽ അധിനിവേശമോ ഹമാസി​ന്‍റെ തുടർ ഭരണമോ അരാജകത്വം നിറഞ്ഞ അവസ്​ഥയോ ഉണ്ടാകരുതെന്നാണ്​ അമേരിക്ക അഭിലഷിക്കുന്നതെന്നും ബ്ലിങ്കന്‍ കൂട്ടിച്ചേര്‍ത്തു. അതിനിടെ, ഏ​ഴു​മാ​സം മു​മ്പ് ഇ​സ്രാ​യേ​ൽ സേ​ന പി​ടി​ച്ചു​കൊ​ണ്ടു​പോ​യി ത​ട​വി​ൽ പാ​ർ​പ്പി​ച്ച ഗ​സ്സ​യി​ലെ അ​ൽ​ശി​ഫ ആ​ശു​പ​ത്രി മേ​ധാ​വി ഡോ. ​മു​ഹ​മ്മ​ദ് അ​ബു സെ​ൽ​മി​യ ഉ​ൾ​പ്പെ​ടെ 50 ത​ട​വു​കാ​ർ മോ​ചി​തരായി. ഇ​സ്രാ​യേ​ൽ ത​ട​വ​റ​യി​ൽ താ​നു​ൾ​പ്പെ​ടെ​യു​ള്ള ഫ​ല​സ്‍തീ​നി​ക​ൾ​ക്ക് കൊ​ടി​യ പീ​ഡ​ന​മാ​ണ് നേ​രി​ട്ട​തെ​ന്ന് അ​ബു സെ​ൽ​മി​യ വെ​ളി​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​ർ 22ന് ​യു.​എ​ൻ നേ​തൃ​ത്വ​ത്തി​ൽ രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ഒ​ഴി​പ്പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ബു സെ​ൽ​മി​യ​യെ സൈന്യം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. സർക്കാർ അനുമതിയില്ലാതെ തടവുകാരെ വിട്ടയച്ചതിന്​ സൈന്യത്തെ രൂക്ഷമായി വിമർശിച്ച്​ നെതന്യാഹു രംഗത്തുവന്നു.

Related Tags :
Similar Posts