World
Gaza war
World

ഗസ്സയിലും ലബനാനിലും വെടിനിർത്തൽ സാധ്യത തള്ളി ഇസ്രായേൽ; യുദ്ധത്തിന്‍റെ രഹസ്യരേഖ ചോർന്നതില്‍ നെതന്യാഹുവിനെതിരെ പ്രതിപക്ഷം

Web Desk
|
4 Nov 2024 1:54 AM GMT

ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ​ 16,700ൽ ഏറെ കുട്ടികളാണ് കൊല്ലപ്പെട്ടത്

തെല്‍ അവിവ്: ഗസ്സയിലും ലബനാനിലും വെടിനിർത്തൽ സാധ്യത തള്ളി ഇസ്രായേൽ. ഗസ്സ ഭരിക്കാൻ ഹമാസിനെ അനുവദിക്കില്ലെന്നും ഹിസ്​ബുല്ലയെ അതിർത്തിയിൽ നിന്ന്​ തുരത്തുമെന്നും ഇസ്രായേൽ നേതാക്കൾ വ്യക്തമാക്കി. ഗസ്സയുമായി ബന്​ധപ്പെട്ട രഹസ്യരേഖ ചോർന്ന സംഭവത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ​ 16,700ൽ ഏറെ കുട്ടികളാണ് കൊല്ലപ്പെട്ടത്.

ലബനാനിൽ ലിതാനി നദിക്കപ്പുറത്തേക്ക്​ ഹിസ്​ബുല്ലയെ തുരത്തും വരെ ആക്രമണം തുടരുമെന്ന്​ നെതന്യാഹു അറിയിച്ചിരിക്കുകയാണ്. അതിർത്തി മേഖല സന്ദർശിച്ച ശേഷമാണ്​ നെതന്യാഹുവിന്‍റെ പ്രഖ്യാപനം. വടക്കൻ അതിർത്തിയിൽ നിന്ന്​ മാറ്റി പാർപ്പിച്ച ജനങ്ങളെ സുരക്ഷിതമായി തിരികെ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗസ്സയിൽ ഭരണം നടത്താൻ ഇനിഹമാസിനെ അനുവദിക്കില്ലെന്നും ബദൽ സംവിധാനം കണ്ടെത്താനുള്ള ശ്രമം തുടരുമെന്നും ഇസ്രായേൽ വിദേശകാര്യ മന്ത്രി വ്യക്​തമാക്കി. ഗസ്സ യുദ്ധവുമായി ബന്ധപ്പെട്ട രഹസ്യ രേഖ ചോർത്തിയതിന്​ നെതന്യാഹുവിന്‍റെ സഹായികൾ ഉൾപ്പെടെ ചിലർ അറസ്റ്റിലായ സംഭവം ഇസ്രായേലിൽ വലിയ രാഷ്​ട്രീയ വിവാദത്തിന്​ വഴിതുറന്നു.

പ്രതിപക്ഷ നേതാവ്​ യായിർ ലാപിഡും മുൻ മന്ത്രി ബെന്നി ഗാന്‍റ്​സും നെതന്യാഹുവിനെതിരെ വാർത്താസമ്മേളനത്തിൽ ആഞ്ഞടിച്ചു. നെതന്യാഹുവിന്‍റെ ഓഫീസിൽ നിന്ന്​ രേഖ ചോർന്നോ എന്നതല്ല, മറിച്ച്​ രാജ്യരഹസ്യങ്ങൾ രാഷ്ട്രീയ താൽപര്യത്തിനു വേണ്ടി വിൽപന നടത്തയോ എന്നതാണ്​​ പ്രശ്നമെന്ന്​ ഇരുവരും കുറ്റപ്പെടുത്തി. സംഭവത്തിൽ ഹമാസ്​ പിടിയിലുള്ള ബന്ദികളുടെ ബന്​ധുക്കളും നെതന്യാഹുവിനെ വിമർശിച്ച്​ രംഗത്തുവന്നു. ഗസ്സയിലും ലബനാനിലും ആക്രമണം കൂടുതൽ ശക്​തമാക്കി ഇസ്രായേൽ. വടക്കൻ ഗസ്സയിലും മറ്റുമായി 55 പേരാണ്​ ഇന്നലെ കൊല്ലപ്പെട്ടത്​.

വടക്കൻ ഗ​സ്സ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഏ​ക ആ​ശു​പ​ത്രി​യാ​യ ക​മാ​ൽ അ​ദ്‌​വാ​നു നേരെ വീണ്ടും ആക്രമണം നടന്നു. ബോം​ബാ​ക്ര​മ​ണം അ​ടി​യ​ന്ത​ര​മാ​യി നി​ർ​ത്തി​യി​ല്ലെ​ങ്കി​ൽ വടക്കൻ ഗ​സ്സ​യി​ലെ മു​ഴു​വ​ൻ ജ​ന​ങ്ങ​ളും പ​ട്ടി​ണി​യും രോ​ഗ​ങ്ങ​ളും ബാ​ധി​ച്ച് മ​രി​ച്ചു​പോ​കു​മെ​ന്ന് യു​നി​സെ​ഫ് മേ​ധാ​വി കാ​ത​റി​ൻ റ​സ്സ​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​റി​ന് ശേ​ഷം ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​​ൽ 16,700ലേ​റെ കു​ട്ടി​ക​ൾ​ക്ക് ഗസ്സയിൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​താ​യാ​ണ് ഫ​ല​സ്തീ​ൻ അ​ധി​കൃ​ത​രു​ടെ ക​ണ​ക്ക്. മൊ​ത്തം മ​ര​ണ​സം​ഖ്യ​യു​ടെ മൂ​ന്നി​ലൊ​ന്നി​ൽ കൂ​ടു​ത​ൽ വ​രുമിത്​. കാ​ണാ​താ​കു​ക​യോ ര​ക്ഷി​താ​ക്ക​ളെ ന​ഷ്ട​പ്പെ​ടു​ക​യോ ചെ​യ്ത കു​ട്ടി​ക​ളു​ടെ എ​ണ്ണം 20,000ത്തി​ലേ​റെ​യാ​ണ്. ലബനാനിൽ ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം മൂവായിരത്തോളമായി. ഇസ്രായേൽ സൈനിക കേന്ദ്രങ്ങൾക്കു നേരെ ഹിസ്​ബുല്ലയുടെ വ്യാപക മിസൈൽ ആക്രമണം ഇന്നലെയും തുടർന്നു.

Related Tags :
Similar Posts