World
ഗസ്സ അതിർത്തി കടന്ന് റെയ്ഡ് നടത്തുന്നുണ്ടെന്ന് സ്ഥിരീകരിച്ച് ഇസ്രായേൽ
World

ഗസ്സ അതിർത്തി കടന്ന് റെയ്ഡ് നടത്തുന്നുണ്ടെന്ന് സ്ഥിരീകരിച്ച് ഇസ്രായേൽ

Web Desk
|
23 Oct 2023 11:30 AM GMT

യുദ്ധത്തിന്റെ 16ാം ദിനം ഇസ്രായേൽ ഗസ്സയിൽ വ്യോമാക്രമണം കടുപ്പിച്ചു. 24 മണിക്കൂറിനിടെ 400 പേരാണ് കൊല്ലപ്പെട്ടത്

ഗസ്സ സിറ്റി: ഗസ്സ അതിർത്തി കടന്ന് സൈന്യം റെയ്ഡ് നടത്തുകയാണെന്ന് സ്ഥിരീകരിച്ച് ഇസ്രായേൽ. ബന്ദികളെ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും ഇസ്രായേൽ സേന വ്യക്തമാക്കി. പൂർണ്ണ തോതിലുള്ള റെയ്ഡിന് എന്ന് ഇസ്രായേല്‍ മുതിരും എന്ന് ഇപ്പോഴും വ്യക്തമല്ല.

അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ റാമല്ലയ്ക്ക് സമീപമുള്ള ജലാസോൺ അഭയാർത്ഥി ക്യാമ്പിൽ നൂറുകണക്കിന് ആളുകളെ ഇസ്രായേല്‍ സേന അറസ്റ്റ് ചെയ്യുകയും രണ്ട് പേരെ കൊലപ്പെടുത്തിയതായും ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 20 ഓളം പേരെ അറസ്റ്റ് ചെയ്തതായാണ് ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്.

അതേസമയം യുദ്ധത്തിന്റെ 16ാം ദിനം ഇസ്രായേൽ ഗസ്സയിൽ വ്യോമാക്രമണം കടുപ്പിച്ചു. 24 മണിക്കൂറിനിടെ 400 പേർ കൊല്ലപ്പെട്ടു. മൂന്നാംദിനവും അവശ്യ വസ്തുക്കളുമായി 20 ട്രക്കുകൾ ഗസ്സയിൽ പ്രവേശിച്ചു.

ഗസ്സയിലെ ആക്രമണം മാസങ്ങൾ നീളുമെന്നാണ് ഇസ്രായേലിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 400 പേർ ഗസ്സയിൽ കൊല്ലപ്പെട്ടു. ആശുപത്രികൾക്ക് മുമ്പിലും വ്യോമാക്രമണം നടത്തി ഭീഷണി മുഴക്കുകയാണ് ഇസ്രായേൽ. ഇസ്രായേലിന് പിന്തുണയുമായി ആറ് പാശ്ചാത്യരാജ്യങ്ങളും രംഗത്തെത്തി. യുദ്ധം ആരംഭിച്ച ശേഷം ഏറ്റവും കൂടുതൽ ഇടങ്ങളിൽ ഇസ്രായേൽ ബോംബ് വർഷിച്ച രക്തരൂഷിത ദിനമാണ് കടന്നുപോയത്. 400 പേർ ഗസ്സയിൽ കൊല്ലപ്പെട്ടു. ഭൂരിഭാഗവും കുട്ടികൾ തന്നെ.

ജബലിയ്യ അഭയാർഥി ക്യാമ്പില്‍ മാത്രം 30 പേർ കൊല്ലപ്പെട്ടു. പരിക്കേറ്റ ആയിരങ്ങൾ കഴിയുന്ന ഗസ്സയിലെ പ്രധാന ആശുപത്രികൾ ഒഴിയണമെന്ന ഭീഷണി മുഴക്കുകയാണ് ഇസ്രായേൽ. ഗസ്സയിലെ അൽ ശിഫ, അൽ ഖുദ്സ് ആശുപത്രികൾക്കടുത്ത് ഇസ്രായേൽ വ്യോമാക്രമണം നടത്തി. രോഗികളെ ഒഴിപ്പിച്ചില്ലെങ്കിൽ ആശുപത്രികൾ തകർക്കുമെന്നാണ് ഇസ്രായേലിന്റെ ഭീഷണി. പല ആശുപത്രികളിലും ഇന്ധനം തീർന്നെന്നും അടിയന്തര ഇടപെടൽ ഇല്ലെങ്കിൽ നവജാത ശിശുക്കൾ അടക്കം മരണത്തിന് കീഴടങ്ങുമെന്നും യു.എൻ മുന്നറിയിപ്പ നൽകി.

Summary- Israel says soldiers carry out 'limited raids' in Gaza

Similar Posts