World
ആംബുലൻസുകളെ ലക്ഷ്യമിട്ട് ഇസ്രായേ​ൽ; രണ്ട് ആരോഗ്യപ്രവർത്തകരെ ബോംബിട്ട് കൊന്നു
World

ആംബുലൻസുകളെ ലക്ഷ്യമിട്ട് ഇസ്രായേ​ൽ; രണ്ട് ആരോഗ്യപ്രവർത്തകരെ ബോംബിട്ട് കൊന്നു

Web Desk
|
30 May 2024 10:35 AM GMT

ഇസ്രായേൽ ഭീകരാക്രമണത്തിൽ പരിക്കേറ്റ ഫലസ്തീനികൾക്കിടയിൽ രക്ഷാപ്രവർത്തനം തുടരുന്നതിനിടെയാണ് ആംബുലൻസിന് നേരെ ബോംബിട്ടത്

ഗസ്സ: റഫയിലെ കൂട്ടക്കുരുതിയിൽ ആഗോളതലത്തിൽ പ്രതിഷേധം നടക്കുമ്പോഴും വെടിവെപ്പ് അവസാനിപ്പിക്കാതെ ഇസ്രായേൽ. ആംബുലൻസുകൾക്ക് നേരെ ഇസ്രായേൽ നടത്തിയ വെടിവെപ്പിൽ രണ്ട് ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ​റെഡ് ക്രസന്റ് സൊസൈറ്റി (പി.ആർ.സി.എസ്) അറിയിച്ചു.

ഒക്ടോബർ 7 മുതൽ ഇസ്രായേൽ തുടരുന്ന വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട പി.ആർ.സി.എസ് അംഗങ്ങളുടെ എണ്ണം 19 ആയി.‘റഫയുടെ പടിഞ്ഞാറുള്ള താൽ അൽ-സുൽത്താൻ പ്രദേശത്ത് നിന്നാണ് സഹപ്രവർത്തകരായ ഹൈതം തുബാസി, സുഹൈൽ ഹസ്സൗന എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതെന്ന് പി.ആർ.സി.എസ് വ്യക്തമാക്കി

ഇസ്രായേൽ ഭീകരാക്രമണത്തിൽ പരിക്കേറ്റ ഫലസ്തീനികൾക്കിടയിൽ രക്ഷാപ്രവർത്തനം തുടരുന്നതിനിടയിലാണ് റെഡ് ക്രസന്റ് ആംബുലൻസിന് നേരെ ഇസ്രായേൽ ബോംബിട്ടതെന്ന് അധികൃതർ വ്യക്തമാക്കി.

സെൻട്രൽ ഗസ്സയിലെ നുസൈറാത്ത് ക്യാമ്പിന് സമീപം യുദ്ധവിമാനങ്ങൾ നടത്തിയ ബോംബിങ്ങിൽ നാല് സാധാരണക്കാർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Related Tags :
Similar Posts