ജയിലിൽനിന്ന് രക്ഷപ്പെട്ട ഫലസ്തീനികളെ അനുകൂലിച്ച് നടന്ന പ്രകടനത്തിനെതിരെ ഇസ്രയേൽ ആക്രമണം; നൂറു പേർക്ക് പരിക്ക്
|രക്ഷപ്പെട്ട ഫലസ്തീനികളുടെ ബന്ധുക്കളെ അറസ്റ്റു ചെയ്തു
ജറുസലേം: ഈ വാരാദ്യത്തിൽ ആറു ഫലസ്തീൻ പൗരന്മാർ വൻസുരക്ഷയുള്ള ഇസ്രയേൽ ജയിലിൽനിന്ന് രക്ഷപ്പെട്ടതിനെ അനുകൂലിച്ച് നടത്തിയ പ്രകടനത്തിനെതിരെ ഇസ്രയേൽ ആക്രമണം. വെസ്റ്റ് ബാങ്കിൽ നടന്ന പ്രകടനത്തിനെതിരെ ഇസ്രയേൽ സൈന്യം ടിയർ ഗ്യാസും റബ്ബർ ബുള്ളറ്റും പ്രയോഗിച്ചതിനെ തുടർന്ന് നൂറ് പേർക്കാണ് പരിക്കേറ്റത്.
തിങ്കളാഴ്ച ഗിൽബോവ ജയിലിൽ നിന്ന് രക്ഷപ്പെട്ട ആറു ഫലസ്തീനികളെ കണ്ടെത്താൻ വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ സൈന്യം വ്യാപക തെരച്ചിൽ നടത്തി. രക്ഷപ്പെട്ടവരുടെ ബന്ധുക്കളെ അറസ്റ്റ് ചെയ്തു.
ബുധനാഴ്ച വൈകുന്നേരം വിവിധയിടങ്ങളിൽ നടന്ന റാലിക്കെതിരെ ആക്രമണം ഉണ്ടായെന്നും നൂറു പേർക്ക് പരിക്കേറ്റെന്നും ഫലസ്തീൻ റെഡ്ക്രസൻറ് അറിയിച്ചു.
റാമല്ല, നബുലസ്, ബത്ലഹേം, ഹെബ്രോൺ എന്നിവിടങ്ങളിൽ നൂറുകണക്കിന് ആളുകളാണ് ഇസ്രയേൽ തടവിലുള്ളവർക്കും രക്ഷപ്പെട്ടവർക്കുമായി തെരുവിലിറങ്ങിയതെന്ന് ഫലസ്തീൻ പ്രിസണേഴ്സ് സൊസൈറ്റി പറഞ്ഞു.
രക്ഷപ്പെട്ടവർ കുറ്റം തെളിയിക്കപ്പെടാതെ ഒന്നിലധികം ജീവപര്യന്തം തടവ് അനുഭവിക്കുന്നവരായിരുന്നു.
അന്താരാഷ്ട്ര നിയമപ്രകാരം നീതികരിക്കാനാകാത്തതാണിത്.
2000 ത്തിൽ നടന്ന ഇൻതിഫാദയിൽ പങ്കെടുത്ത് ജയിലിലുള്ള നിരവധി പേരുടെ നഗരമായ വെസ്റ്റ് ബാങ്കിലെ ജെനിനിലും ഇസ്രയേൽ സൈനിക മിഷൻ തുടങ്ങിയിട്ടുണ്ട്.
Israeli army arrested five family members of the 6 prisoners who escaped from Gilboa prison 2 days ago, two brothers of Mahmoud Ardah, a brother of Mohammad Ardah, and the father of Monadel Enfi'at pic.twitter.com/JzKqKUt5r2
— Alaa Daraghme (@AlaaDaraghme) September 8, 2021