അൽ ജസീറ ഓഫീസ് അടച്ചുപൂട്ടുന്ന കാര്യം പരിഗണനയിലെന്ന് ഇസ്രായേല്‍
|അൽജസീറ വാർത്തകൾ പക്ഷപാതപരമാണ്. ഗസ്സയിൽ നിന്ന് ഇസ്രായേൽ സൈനികർക്കെതിരായ ആക്രമണത്തിന് വാർത്തകൾ പ്രേരണയാകുന്നുവെന്നും ഇസ്രായേൽ കമ്യൂണിക്കേഷൻ മന്ത്രി
ജറൂസലേം: ഇസ്രായേലിലെ അൽ ജസീറ ഓഫീസ് അടച്ചുപൂട്ടുന്ന കാര്യം പരിഗണനയിലെന്ന് കമ്യൂണിക്കേഷൻ മന്ത്രി ശ്ലോമ കർഹി. അൽജസീറ വാർത്തകൾ പക്ഷപാതപരമാണ്. ഗസ്സയിൽ നിന്ന് ഇസ്രായേൽ സൈനികർക്കെതിരായ ആക്രമണത്തിന് വാർത്തകൾ പ്രേരണയാകുമെന്നും മന്ത്രി ശ്ലോമ കർഹി വ്യക്തമാക്കി.
അൽ ജസീറ അടച്ചുപൂട്ടാനുള്ള നിർദ്ദേശം ഇസ്രായേൽ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിച്ചുവെന്നും നിയമ വിദഗ്ധർ വിലയിരുത്തി വരികയാണെന്നും ശ്ലോമ കർഹി പറഞ്ഞു. ഇക്കാര്യം മന്ത്രിസഭയിൽ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാല്‍ അൽ ജസീറ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം യുദ്ധം നിർത്താൻ യുഎന്നിന് മുമ്പാകെ അടിയന്ത കരട് പ്രമേയവുമായി ബ്രസീൽ രംഗത്ത് എത്തി. യുദ്ധം അവസാനിപ്പിക്കാൻ സ്വാധീനമുള്ള രാജ്യങ്ങൾ കൈകോർക്കണം. അതേസമയം യുദ്ധത്തിലേക്ക് എടുത്ത് ചാടിയിൽ ഹിസ്ഹുള്ള അനുഭവിക്കുമെന്ന് ഇസ്രായേൽ വ്യക്തമാക്കി.
ഇതിനിടെ ഗസ്സ പിടിക്കാൻ കരയുദ്ധം ഉൾപ്പെടെ കടുത്ത ആക്രമണങ്ങൾക്ക് ഇസ്രായേൽ തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സിദ്റത്ത് ഉൾപ്പെടെ അതിർത്തി പ്രദേശങ്ങളിൽ നിന്നും ജനങ്ങളെ പൂർണമായും ഒഴിപ്പിച്ചു. ലബനാനിൽ നിന്നുള്ള ഷെല്ലാക്രമണങ്ങൾക്ക് മറുപടിയായി ഹിസ്ബുല്ല കേന്ദ്രങ്ങൾക്ക് നേരെയും ഇസ്രായേൽ ആക്രമണം നടത്തി.
കൂടുതൽ കടുപ്പമേറിയ ആക്രമണങ്ങൾക്ക് തയാറെടുക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു സൈന്യത്തോട് ആവശ്യപ്പെട്ടു. യുദ്ധഗതി ഇസ്രായേൽ തീരുമാനിച്ച് നടപ്പാക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി പറഞ്ഞു. നൂറുകണക്കിന് കവചിത വാഹനങ്ങൾ അതിർത്തിയിൽ ഇസ്രായേൽ സൈന്യത്തിന്റെ നിർദേശം കാത്തിരിക്കുകയാണ്.
Summary-Israeli communications minister seeks shutdown of Al Jazeera bureau