World
benny gantz
World

ഗസ്സയില്‍ നടപ്പാക്കണ്ട ഭാ​വി പ​ദ്ധ​തി​യി​ൽ ഉ​ട​ൻ തീ​രു​മാ​നം വേണം,ഇല്ലെങ്കില്‍ രാജിവയ്ക്കും: ഭീഷണിയുമായി ഇസ്രായേല്‍ മന്ത്രി

Web Desk
|
20 May 2024 7:40 AM GMT

പ്രതിരോധ മന്ത്രി യോവ്​ ഗാലന്‍റ്​ ഉൾപ്പെടെയുള്ളവർ ഗാന്‍റ്സിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്

ജറുസലെം: യുദ്ധാനന്തരം ഗസ്സയില്‍ നടപ്പാക്കണ്ട ഭാ​വി പ​ദ്ധ​തി​യി​ൽ ഉ​ട​ൻ തീ​രു​മാ​നം വേണമെന്നും ഇല്ലെങ്കിൽ ​രാജിവയ്ക്കുമെന്ന ഭീഷണിയുമായി ഇസ്രായേലി യുദ്ധ കാബിനറ്റ് മന്ത്രി ബെന്നി ഗാൻ്റ്സ് . പ്രതിരോധ മന്ത്രി യോവ്​ ഗാലന്‍റ്​ ഉൾപ്പെടെയുള്ളവർ ഗാന്‍റ്സിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

ഗസ്സയുടെ യുദ്ധാനന്തര ഭരണത്തിനുള്ള ഒരു പദ്ധതി ഏകീകരിക്കുകയും ജൂൺ 8നകം അംഗീകരിക്കുകയും ചെയ്തില്ലെങ്കിൽ നാഷണൽ യൂണിറ്റി പാർട്ടി സഖ്യ സർക്കാരിൽ നിന്ന് പിന്മാറുമെന്ന് ഗാൻ്റ്സ് ശനിയാഴ്ച ഒരു പത്രസമ്മേളനത്തിൽ വ്യക്തമാക്കി. നിലവില്‍ അടിയന്തിര യുദ്ധ മന്ത്രിസഭയിലെ സഖ്യ കക്ഷിയാണ് ബെന്നി ഗാന്‍റ്സ് നയിക്കുന്ന നാഷണല്‍ യൂണിറ്റി പാര്‍ട്ടി.ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന് പിന്നാലെ ഹമാസ് ബന്ദിയാക്കിയ റോൺ ബെഞ്ചമിൻ്റെ (53) മൃതദേഹം കണ്ടെടുത്തതായി ഇസ്രായേൽ പ്രതിരോധ സേന പറഞ്ഞു മണിക്കൂറുകൾക്ക് ശേഷമാണ് പത്രസമ്മേളനം. ഇറ്റ്‌സിക് ഗെലർൻ്റർ, ഷാനി ലൂക്ക്, അമിത് ബുസ്കില എന്നീ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങള്‍ക്കൊപ്പമാണ് റോണിന്‍റെ മൃതദേഹം കണ്ടെത്തിയത്.

‘വ്യക്തിപരവും രാഷ്ട്രീയവുമായ പരിഗണനകള്‍ ഇസ്രായേലിന്‍റെ പ്രതിരോധ വിഭാഗങ്ങളിലേക്ക് പോലും പ്രവേശിക്കാന്‍ തുടങ്ങിയിരിക്കുന്നു. പ്രധാനമന്ത്രി നെതന്യാഹു, ഇന്ന് ഞാന്‍ നിങ്ങളോട് പറയുന്നു, തെരഞ്ഞെടുപ്പ് നിങ്ങളുടെ കൈകളിലാണ്. ഒരു ദശാബ്ദം മുമ്പുള്ള നെതന്യാഹു ശരിയായ രീതിയില്‍ കാര്യങ്ങള്‍ ചെയ്യുമായിരുന്നു. ഇന്ന് ദേശസ്നേഹമുള്ളതും ശരിയായതുമായ കാര്യങ്ങള്‍ ചെയ്യാന്‍ നിങ്ങള്‍ തയ്യാറാണോ?,’ഗാന്‍റസ് ചോദിച്ചു.ഇസ്രായേല്‍ ജനത നിങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്നും ഗാന്‍റ്സ് നെതന്യാഹുവിനോട് പറഞ്ഞു.

Similar Posts