പാശ്ചാത്യ രാജ്യങ്ങളുടെ ഏകോപിത നീക്കം; റഷ്യൻ ശതകോടീശ്വരന്റെ ആഡംബരക്കപ്പൽ പിടിച്ചെടുത്ത് ഇറ്റലി
|ഈ കപ്പൽ ലോകത്തിലെ ഏറ്റവും വലിയ യാത്രാ കപ്പലാണെന്ന് സർക്കാർ അറിയിച്ചു
പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ബന്ധപ്പെട്ട, സമ്പന്നരായ റഷ്യക്കാർക്ക് പിഴ ചുമത്താനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ഏകോപിത നീക്കത്തിന്റെ ഭാഗമായി റഷ്യൻ ശതകോടീശ്വരൻ ആഡംബര കപ്പൽ പിടിച്ചെടുത്ത് ഇറ്റലി. ആന്ദ്രേ ഇഗോറെവിച്ച് മെൽനിചെങ്കോയി എന്നയാളുടെ യാത്രാ കപ്പൽ പൊലീസ് പിടിച്ചെടുത്തതായി ഇറ്റാലിയൻ പ്രധാനമന്ത്രി അറിയിച്ചു.
ഫിലിപ്പ് സ്റ്റാർക്ക് രൂപകൽപ്പന ചെയ്തതും ജർമ്മനിയിലെ നോബിസ്ക്രഗ് നിർമ്മിച്ചതും ഈ കപ്പൽ ലോകത്തിലെ ഏറ്റവും വലിയ യാത്രാ കപ്പലാണെന്ന് സർക്കാർ അറിയിച്ചു. 400 കോടിയിലധികം വിലമതിക്കുന്ന കപ്പൽ ചൊവ്വാഴ്ചയാണ് ബാഴ്സലോണയില് നിന്നും പുറപ്പെട്ടത്. റഷ്യ ടക്കൻ തുറമുഖമായ ട്രൈസ്റ്റെയിൽ ഉപരോധ പട്ടികയിൽ ഉൾപ്പെട്ട അഞ്ച് റഷ്യൻ കോടീശ്വരൻമാരിൽ നിന്ന് വിലമതിക്കുന്ന വില്ലകളും കപ്പലുകളും കഴിഞ്ഞയാഴ്ച ഇറ്റാലിയൻ പൊലീസ് പിടിച്ചെടുത്തിരുന്നു.
എന്നാൽ യുക്രൈനിലെ സംഭവങ്ങളുമായി ഈ ബിസിനസുകാരന് ഒരു തരത്തിലുള്ള ബന്ധവുമില്ലെന്നും അദ്ദേഹത്തെ യൂറോപ്യൻ യൂണിയൻ ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് ഒരു ന്യായീകരണവുമില്ലെന്നും മെൽനിചെങ്കോയുടെ വക്താവ് അലക്സ് ആൻഡ്രീവ് പറഞ്ഞു. അടിസ്ഥാനരഹിതവും നീതീകരിക്കപ്പെടാത്തതുമായ ഇത്തരം ഉപരോധങ്ങളെ എതിർക്കുമെന്നും ഇവിടെ നിയമവാഴ്ച നില നിൽക്കുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യയുടെ അയൽരാജ്യങ്ങളെ നാറ്റോയിൽ അംഗങ്ങളാക്കാനുള്ള യുഎസ് ശ്രമമാണ് റഷ്യയെ പ്രകോപിപ്പിച്ചിരിക്കുന്നത്. യുദ്ധം തുടങ്ങിയതോടെ തങ്ങൾക്കെതിരെ പടിഞ്ഞാറൻ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം റഷ്യയെ ശക്തിപ്പെടുത്തുകയേ ഉള്ളൂവെന്നാണ് പുടിന്റെ നിലപാട്.
അതേസമയംയുക്രൈൻ തലസ്ഥാനമായ കിയവ് പിടിക്കാൻ ലക്ഷ്യമിട്ട് റഷ്യ ആക്രമണം ശക്തമാക്കിയതായാണ് റിപ്പോർട്ട്. കിയവിന്റെ വടക്ക് പടിഞ്ഞാറൻ ഭാഗത്തിലൂടെയാണ് റഷ്യൻ സേന കടന്നുകയറ്റം നടത്തുന്നത്. മരിയൂപോൾ, ഒഡേസ, ഖാർകീവ് നഗരങ്ങളും റഷ്യ ശക്തമായ ആക്രമണം നടത്തിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.