'അവൾക്ക് 12 വയസ്സായിരുന്നു എനിക്ക് 30ഉം'; ജോ ബൈഡന്റെ പ്രസ്താവനയെച്ചൊല്ലി ചൂടേറിയ ചർച്ച
|യു.എസിൽ എറ്റവും വലിയ അധ്യാപക സംഘടനയായ നാഷണൽ എജ്യുക്കേഷൻ അസോസിയേഷന്റെ പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് ബൈഡന്റെ പ്രസ്താവനയെന്ന് ഫോക്‌സ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
വാഷിങ്ടൺ: ഒരു സ്ത്രീയുമായുള്ള സൗഹൃദത്തെക്കുറിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവന സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചയാവുന്നു. യു.എസിൽ എറ്റവും വലിയ അധ്യാപക സംഘടനയായ നാഷണൽ എജ്യുക്കേഷൻ അസോസിയേഷന്റെ പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് ബൈഡന്റെ പ്രസ്താവനയെന്ന് ഫോക്‌സ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ ആൾക്കൂട്ടത്തിൽനിന്ന് ഒരു സ്ത്രീയെ തിരിച്ചറിഞ്ഞ ബൈഡൻ ''നിങ്ങൾ എന്നോട് ഹായ് പറയണം'' എന്നാവശ്യപ്പെട്ടു. ''ഞങ്ങൾ ഒരുപാട് ദൂരം പിന്നോട്ട് പോകുന്നു. അവൾക്ക് 12 വയസ്സായിരുന്നു, എനിക്ക് 30ഉം. എന്തായാലും, ഈ സ്ത്രീ എന്നെ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സഹായിച്ചിട്ടുണ്ട്''- ബൈഡൻ പറഞ്ഞു.
Biden: "She was 12 I was 30."
— Charles R Downs (@TheCharlesDowns) September 23, 2022
D.C. Crowd: haahahahahaha
And Democrats call Republicans brainwashed?
pic.twitter.com/wB2EKHREg6
താൻ എന്താണ് പരാമർശിക്കുന്നതെന്ന് പറയാൻ ബൈഡൻ തയ്യാറായില്ല. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള പ്രതികരണത്തിൽ അധ്യാപകരും യൂണിയൻ അംഗങ്ങളും അടങ്ങിയ സദസ്സ് ചിരിക്കുകയും ആഹ്ലാദിക്കുകയും ചെയ്‌തെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
അതേസമയം ബൈഡന്റെ പെരുമാറ്റത്തിനെതിരെ സോഷ്യൽ മീഡിയയിൽ പലരും വിമർശനവുമായി രംഗത്തെത്തി. ബൈഡന്റെ പ്രസ്താവന അസ്വസ്ഥതയുണ്ടാക്കുന്നതും വിചിത്രവുമാണെന്നാണ് പലരുടെയും അഭിപ്രായം. അത് ബൈഡന്റെ അധ്യാപികയായിരിക്കാമെന്നും അവർക്ക് 30ഉം ബൈഡന് 12ഉം വയസ്സെന്നത് അദ്ദേഹം സരസമായി പറഞ്ഞതാവാമെന്നും അഭിപ്രായപ്പെട്ടവരുമുണ്ട്.