World
മോൺട്രിയലിൽ പ്രക്ഷോഭം നടക്കവെ ടെയ്ലർ സ്വിഫ്റ്റ് കൺസേർട്ടിൽ നൃത്തം ചെയ്യുന്നു; ജസ്റ്റിൻ ട്രൂഡോക്ക് രൂക്ഷവിമർശനം
World

മോൺട്രിയലിൽ പ്രക്ഷോഭം നടക്കവെ ടെയ്ലർ സ്വിഫ്റ്റ് കൺസേർട്ടിൽ നൃത്തം ചെയ്യുന്നു; ജസ്റ്റിൻ ട്രൂഡോക്ക് രൂക്ഷവിമർശനം

Web Desk
|
24 Nov 2024 12:44 PM GMT

പ്രതിഷേധക്കാർ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ കോലം കത്തിച്ചു

ടൊറൊൻ്റോ: മോൺട്രിയലിൽ അക്രമാസക്തമായ പ്രതിഷേധം നടക്കവെ ടെയ്ലർ സ്വിഫ്റ്റ് കൺസേർട്ടിൽ പങ്കെടുത്ത കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോക്ക് വ്യാപക വിമർശനം. കൺസേർട്ടിൽ പങ്കെടുത്ത് ട്രൂഡോ നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് ട്രൂഡോക്കെതിരെ വിമർശനമുയർന്നത്. മോൺട്രിയലിൽ നാറ്റോ വിരുദ്ധ പ്രകടനക്കാർ കാറുകൾ കത്തിക്കുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തിരുന്നു. പാർലിമെൻ്റിൽ ട്രൂഡോ പ്രതിനിധീകരിക്കുന്ന സ്ഥലമാണ് മോൺട്രിയൽ.

മോൺട്രിയലിൽ നടന്ന പ്രതിഷേധത്തിൽ പ്രതിഷേധക്കാർ ഫലസ്തീൻ പതാകകൾ ഉയർത്തി. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ കോലം കത്തിക്കുകയും ചെയ്തു. പൊലീസുകാർക്കെതിരെ ചെറിയ സ്‌ഫോടക വസ്തുക്കൾ എറിഞ്ഞതായും റിപ്പോർട്ടുണ്ട്.

ടൊറൻ്റോ മണ്ഡലത്തിലെ പാർലമെൻ്റ് അംഗമായ ഡോൺ സ്റ്റുവർട്ട് ട്രൂഡോയുടെ നടപടിയെ അപലപിച്ചു. 'അക്രമാസക്തമായ പ്രതിഷേധം മോൺട്രിയലിൽ നടക്കുന്നു. പ്രധാനമന്ത്രി നൃത്തം ചെയ്യുന്നു. ലിബറൽ സർക്കാർ നിർമിച്ച കാനഡയാണിത്.'- അദ്ദേഹം എക്സിൽ കുറിച്ചു.

Similar Posts