World
World
ലാഹോറിലെ മാർക്കറ്റിൽ സ്ഫോടനം; മൂന്നുപേർ മരിച്ചു
|20 Jan 2022 11:15 AM GMT
സ്ഫോടനത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പഞ്ചാബ് മുഖ്യമന്ത്രി ഉസ്മാൻ ബുസ്ദർ പൊലീസ് ഐ.ജിയോട് ആവശ്യപ്പെട്ടു.
ലാഹോറിലെ അനാർക്കലിയിലുണ്ടായ സ്ഫോടനത്തിൽ മൂന്നുപേർ മരിച്ചു. 20 പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. മോട്ടോർ സൈക്കിളിൽ സ്ഥാപിച്ച ടൈം ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തെ തുടർന്ന് പ്രദേശത്ത് ഒരു ഗർത്തം രൂപപ്പെട്ടതായി ലാഹോർ പൊലീസ് ഡി.ഐ.ജി ആബിദ് ഖാൻ പറഞ്ഞു.
സ്ഫോടനത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പഞ്ചാബ് മുഖ്യമന്ത്രി ഉസ്മാൻ ബുസ്ദർ പൊലീസ് ഐ.ജിയോട് ആവശ്യപ്പെട്ടു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ലഭ്യമാക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
As per locals,
— Keshav ( aka Lone Wolf) (@Lone_wolf110) June 23, 2021
The most possible reason for Blast in #lahor's Johar Town was VBIED (Planted on a Bike)
(Though there is no official statement till now) pic.twitter.com/yqe2NgVchV