നീന്തല്‍ക്കുളത്തിലേക്ക് ഒഴുകിയെത്തുന്ന ലാവ;വൈറലായി വീഡിയോ
|ചൊവ്വാഴ്ചയാണ് നിരവധി ചെറിയ ഭൂകമ്പങ്ങള്‍ക്കിടയില്‍ അഗ്നിപര്‍വ്വത സ്‌ഫോടനമുണ്ടായത്
സ്പാനിഷ് കാനറി ദ്വീപിലുണ്ടായ അഗ്നിപര്‍വ്വത സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. സ്‌ഫോടനത്തിലുണ്ടാകുന്ന ലാവ സമീപ പ്രദേശത്തുള്ള വീട്ടിലെ നീന്തല്‍ക്കുളത്തിലേക്ക് ഒഴുകുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. നീന്തല്‍ക്കുളത്തിലേക്ക് ലാവ ഒഴുകിയെത്തുമ്പോള്‍ വിഷവാതകങ്ങള്‍ ഉണ്ടാകുന്നതും വീഡിയോയില്‍ കാണാം
ചൊവ്വാഴ്ചയാണ് നിരവധി ചെറിയ ഭൂകമ്പങ്ങള്‍ക്കിടയില്‍ അഗ്നിപര്‍വ്വത സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ പ്രദേശത്തെ വീടുകള്‍ക്കും റിസോട്ടുകള്‍ക്കും നാശ നഷ്ടം ഉണ്ടായി. ലാവ പ്രവാഹം ഇപ്പോഴും തുടരുന്നുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
സ്‌ഫോടനത്തില്‍ നൂറിലധികം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും 200 ല്‍ അധികം കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഇന്ന് വൈകീട്ട് രാത്രിയോടെ ലാവ ഒഴുകി കടലിലെത്താന്‍ സാധ്യതയുണ്ട്.
Solo vean... #LaPalma pic.twitter.com/0QTB7hJZN3
— Caronte 💀 (@yerayvm) September 20, 2021