World
Li Keqiang

ലി കെചിയാങ്

World

ചൈനീസ് മുന്‍ പ്രധാനമന്ത്രി ലി കെചിയാങ് അന്തരിച്ചു

Web Desk
|
27 Oct 2023 2:46 AM GMT

കഴിഞ്ഞ വർഷം വിരമിക്കുന്നതുവരെ ഭരണകക്ഷിയായ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഏറ്റവും ശക്തനായ രണ്ടാമത്തെ നേതാവായിരുന്നു അദ്ദേഹം

ബെയ്‍ജിംഗ്: ചൈനീസ് മുന്‍പ്രധാനമന്ത്രി ലി കെചിയാങ് അന്തരിച്ചു. 68 വയസായിരുന്നു. വെള്ളിയാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.2013 മുതൽ 10 വർഷം ചൈനയുടെ പ്രധാനമന്ത്രിയായിരുന്നു. കഴിഞ്ഞ വർഷം വിരമിക്കുന്നതുവരെ ഭരണകക്ഷിയായ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഏറ്റവും ശക്തനായ രണ്ടാമത്തെ നേതാവായിരുന്നു അദ്ദേഹം.

വ്യാഴാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്ഷപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തിയിട്ടും വെള്ളിയാഴ്ച അര്‍ധരാത്രിയോടെ ലി കെചിയാങ് മരണത്തിന് കീഴടങ്ങിയെന്ന് സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ സിസിടിവി അറിയിച്ചു. രാഷ്ട്രീയ പാരമ്പര്യമൊന്നുമില്ലാതിരുന്നിട്ടും പാര്‍ട്ടി അണികളുടെ പിന്തുണയോടെയാണ് ലി ഉയര്‍ന്നുവന്നത്. ഒരു സമയത്ത് പ്രസിഡന്‍റിന്‍റെ സ്ഥാനത്തേക്കു വരെ ലിയുടെ പേര് ഉയര്‍ന്നുവന്നിരുന്നു. മികച്ച സാമ്പത്തിക വിദഗ്ധനായ ലിക്ക് തുടക്കത്തിൽ ചൈനയുടെ സമ്പദ്‌വ്യവസ്ഥയുടെ കടിഞ്ഞാണ്‍ നൽകിയിരുന്നു. എന്നാല്‍ പ്രസിഡന്‍റ് പ്രസിഡന്‍റ് ഷി ജിൻ‌പിംഗില്‍ അധികാരം പൂര്‍ണമായും കേന്ദ്രീകരിച്ചതോടെ അദ്ദേഹത്തെ മാറ്റിനിര്‍ത്തുകയായിരുന്നു.

അവസാന ടേമില്‍ പ്രസിഡന്‍റിന്‍റെ വിശ്വസ്തരുടെ ഗ്രൂപ്പില്‍ ഉള്‍പ്പെടാത്ത ഒരേയൊരു ഉന്നത ഉദ്യോഗസ്ഥനായി ലി മാറിയിരുന്നു. ലിയുടെ വിയോഗത്തില്‍ പ്രമുഖര്‍ അനുശോചിച്ചു. നമ്മുടെ വീടിന്‍റെ നെടുംതൂണ്‍ നഷ്ടപ്പെട്ടുവെന്നാണ് ആളുകള്‍ കുറിച്ചത്.

Similar Posts