World
World
ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ്ട്രസ് രാജിവെച്ചു
|20 Oct 2022 12:55 PM GMT
അധികാരമേറ്റ് 45-ാം ദിവസമാണ് ലിസ്ട്രസിന്റെ രാജി.
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ്ട്രസ് രാജിവെച്ചു. അധികാരമേറ്റ് 45-ാം ദിവസമാണ് ലിസ്ട്രസിന്റെ രാജി. ധനകാര്യനയവുമായി ബന്ധപ്പെട്ട തർക്കമാണ് പ്രധാനമായും സർക്കാറിന്റെ പതനത്തിന് കാരണമായത്. ആറു വർഷത്തിനിടെ രാജിവെക്കുന്ന നാലാമത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയാണ് ലിസ്ട്രസ്. ധനകാര്യ വിഷയങ്ങളിലെ തർക്കങ്ങൾക്ക് പുറമെ കൺസർവേറ്റീവ് പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങളും ലിസ്ട്രസിന്റെ രാജിക്ക് കാരണമായി.
തന്നിൽ നിക്ഷിപ്തമായ ജനഹിതം നിറവേറ്റാൻ കഴിയുന്നില്ലെന്നും പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതുവരെ സ്ഥാനത്ത് തുടരുമെന്നും രാജി പ്രഖ്യാപിച്ചുകൊണ്ട് ലിസ്ട്രസ് വ്യക്തമാക്കി. ലിസ്ട്രസുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് ധനമന്ത്രിയും ആഭ്യന്തര മന്ത്രിയും നേരത്തെ രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രാധനമന്ത്രിയും രാജിവെച്ച് പടിയിറങ്ങുന്നത്.