World
World
ലണ്ടനില്‍ മലയാളി നഴ്സും രണ്ട് മക്കളും കൊല്ലപ്പെട്ടു
|16 Dec 2022 5:58 AM GMT
നഴ്സിന്റെ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
ലണ്ടനിലെ കെറ്ററിങ്ങില്‍ മലയാളി യുവതിയെയും രണ്ട് മക്കളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മലയാളിയായ നഴ്സും ആറും നാലും വയസുള്ള മക്കളുമാണ് കൊല്ലപ്പെട്ടത്. നഴ്സിന്റെ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട യുവതി കണ്ണൂർ സ്വദേശിയാണെന്നാണ് വിവരം. പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
യുവതി സംഭവ സ്ഥലത്തു തന്നെ കൊല്ലപ്പെട്ടു. എന്നാല്‍ കുട്ടികള്‍ ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു. അയല്‍വാസികള്‍ ഉടന്‍ തന്നെ കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
യുവതിയുടെ ഭര്‍ത്താവാണ് കൊലയ്ക്ക് പിന്നില്‍ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇയാള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്.