![ലോകനേതാക്കളുടെ നടത്തങ്ങള്‍ അനുകരിച്ച് യുവാവ്; വീഡിയോ പങ്കുവച്ച് ഹര്‍ഷ് ഗോയങ്ക ലോകനേതാക്കളുടെ നടത്തങ്ങള്‍ അനുകരിച്ച് യുവാവ്; വീഡിയോ പങ്കുവച്ച് ഹര്‍ഷ് ഗോയങ്ക](https://www.mediaoneonline.com/h-upload/2022/07/12/1306226-leader.webp)
ലോകനേതാക്കളുടെ 'നടത്തങ്ങള്‍' അനുകരിച്ച് യുവാവ്; വീഡിയോ പങ്കുവച്ച് ഹര്‍ഷ് ഗോയങ്ക
![](/images/authorplaceholder.jpg?type=1&v=2)
യുട്യൂബറായ സ്റ്റെഫാന്‍ ലിയോഹാര്‍ഡ്സ്ബെര്‍ഗറാണ് നേതാക്കളുടെ വാക്കിംഗ് സ്റ്റൈല്‍ അനുകരിച്ചിരിക്കുന്നത്
ഡല്‍ഹി: ഓരോ നേതാക്കള്‍ക്കും അവരുടെതായ സ്റ്റൈല്‍ കാണും. ചിരിയും നടത്തവും സംഭാഷണരീതിയുമെല്ലാം വ്യത്യസ്തരായിരിക്കും. അതുപോലെ സിനിമാതാരങ്ങളുടെയും രാഷ്ട്രീയക്കാരുടെയും ശബ്ദത്തെയും രൂപത്തെയും അനുകരിക്കുന്നവരെ നാം കണ്ടിട്ടുണ്ട്. ഇവിടെ ഒരു യുവാവ് ലോകനേതാക്കളുടെ നടത്തത്തെ അനുകരിച്ച് വൈറലായിരിക്കുകയാണ്.
യുട്യൂബറായ സ്റ്റെഫാന്‍ ലിയോഹാര്‍ഡ്സ്ബെര്‍ഗറാണ് നേതാക്കളുടെ വാക്കിംഗ് സ്റ്റൈല്‍ അനുകരിച്ചിരിക്കുന്നത്. മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമയുടെ നടത്തത്തോടെയാണ് സ്റ്റെഫാന്‍റെ വീഡിയോ തുടങ്ങുന്നത്. തുടര്‍ന്ന് ജോ ബൈഡന്‍, കനേഡിയന്‍ പ്രസിഡന്‍റ് ജസ്റ്റിന്‍ ട്രൂഡോ, മുന്‍ ബ്രീട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍, യുക്രൈന്‍ പ്രസിഡന്‍റ് വ്ളാദിമര്‍ സെലന്‍സ്കി എന്നിവരെയും സ്റ്റെഫാന്‍ അനുകരിച്ചിട്ടുണ്ട്. രണ്ടു ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. പ്രശസ്ത വ്യവസായിയായ ഹര്‍ഷ് ഗോയങ്ക വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.